ലോക ബാഡ്മിന്‍റൺ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Published : Jul 30, 2018, 07:59 AM ISTUpdated : Jul 30, 2018, 12:16 PM IST
ലോക ബാഡ്മിന്‍റൺ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Synopsis

പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, വനിതാ സിംഗിള്‍സില്‍ പി വി സിന്ധു, സൈന നെഹ്‍‍വാള്‍ എന്നിവരിലാണ് പ്രധാനമായും ഇന്ത്യന്‍ പ്രതീക്ഷകള്‍.

നാന്‍ജിംഗ്: ഇന്ത്യ പ്രതീക്ഷയോടെ ഇറങ്ങുന്ന ലോക ബാഡ്മിന്‍റൺ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, വനിതാ സിംഗിള്‍സില്‍ പി വി സിന്ധു, സൈന നെഹ്‍‍വാള്‍ എന്നിവരിലാണ് പ്രധാനമായും ഇന്ത്യന്‍ പ്രതീക്ഷകള്‍. ആദ്യ റൗണ്ടിൽ ശ്രീകാന്ത് ഐറിഷ് താരം എന്‍ഗ്യൂയനെയും, പ്രണോയ് ഓസ്ട്രേലിയയുടെ അഭിനവ് മനോറ്റയെയും നേരിടും. 

സിന്ധുവിനും സൈനയ്ക്കും ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. സിന്ധു മൂന്നാം സീഡും, സൈന പത്താം സീഡുമാണ്. 2013ലും 2014ലും വെങ്കലവും കഴിഞ്ഞ വര്‍ഷം വെള്ളിയും സിന്ധു നേടിയിരുന്നു. ചൈനയിലെ നാന്‍ജിംഗിലാണ് മത്സരങ്ങള്‍. അടുത്ത ഞായറാഴ്ച ഫൈനല്‍ നടക്കും.

PREV
click me!

Recommended Stories

ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്
തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു