ദുബായ് വേള്‍ഡ് കപ്പ്: അരോഗേറ്റിന് കിരീടം

By Web DeskFirst Published Mar 27, 2017, 3:18 AM IST
Highlights

ദുബായ്: ദുബായ് വേള്‍ഡ് കപ്പ് കുതിരയോട്ട മത്സരത്തില്‍ അമേരിക്കയുടെ അരോഗേറ്റിന് കിരീടം.പകുതിയില്‍ അധികം ദൂരം പിന്നിട്ട് നിന്ന ശേഷമാണ് അരോഗേറ്റ് വിജയത്തിലേക്ക് കുതിച്ചത്.  

ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമാണ് ദുബായ് വേള്‍ഡ് കപ്പ്. ഒരു കോടി ഡോളറാണ് ഈ ഇനത്തില്‍ സമ്മാനത്തുക. ദുബായ് മെയ്ദാനിലെ റേസ് കോഴ്സില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി അമേരിക്കന്‍ കുതിരയായ അരോഗേറ്റ് ജേതാവായി. മൈക്ക് സ്മിത്ത് ആണ് ഈ കുതിരയെ ഓടിച്ചത്. 

2000 മീറ്ററിന്‍റെ കുതിയരോട്ടത്തില്‍ 1200 പിന്നിട്ട ശേഷവും അരോഗേറ്റ് പത്താം സ്ഥാനത്തായിരുന്നു. പിന്നീടാണ് വിജയത്തിലേക്ക് അരോഗേറ്റിന്‍റെ കുതിപ്പ്.  അമേരിക്കന്‍ കുതിര തന്നെയായ ഗണ്‍റണ്ണര്‍ രണ്ടാം സ്ഥാനവും നിയോലൈത്തിക് മൂന്നാം സ്ഥാനവും നേടി.  ഈ പ്രധാന കുതിയരോട്ട മത്സരത്തിന് പുറമേ മറ്റ് എട്ട് മത്സരങ്ങളും അരങ്ങേറിയിരുന്നു. 

നേരത്തെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്ബിന്മുഹമ്മദ് ബിന്റാഷിദ് അല്മക്തൂമാണ് ദുബായ് വേള്‍ഡ് കപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്റാഷിദ് അല്മക്തൂമും പങ്കെടുത്തു. വര്‍ണ്ണ ശബളമായ അന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. മത്സരത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ വഹിച്ചുള്ള പരേഡും ഇതോടനുബന്ധിച്ച് അരങ്ങേറി. 

 

click me!