അഫ്ഗാന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറാകാന്‍ സാഹ ഉണ്ടായേക്കില്ല

web desk |  
Published : Jun 01, 2018, 04:04 PM ISTUpdated : Oct 02, 2018, 06:33 AM IST
അഫ്ഗാന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറാകാന്‍ സാഹ ഉണ്ടായേക്കില്ല

Synopsis

ഐപിഎല്ലിനിടെ പരിക്കേറ്റ സാഹ ഈ മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ ഇതുവരെ ബിസിസിഐ തീരുമാനമൊന്നും എടുത്തിട്ടില്ല.

മുംബെെ: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഫ്ഗാനിസ്ഥാന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ കളിച്ചേക്കില്ല. ഐപിഎല്ലിനിടെ പരിക്കേറ്റ സാഹ ഈ മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ ഇതുവരെ ബിസിസിഐ തീരുമാനമൊന്നും എടുത്തിട്ടില്ല. അടുത്തയാഴ്ച ലഭിക്കുന്ന എക്സ് റേ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സാഹയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജൂണ്‍ 14 മുതല്‍ ബംഗളൂരു ചിന്നസ്വാമിയാണ് ടെസ്റ്റിന് തുടക്കം.

സാഹയുടെ വലത് കെെയിലെ തള്ളവിരലിന് ശസ്ത്രക്രിയ വേണമോയെന്ന് എക്സ് റേ റിപ്പോര്‍ട്ട് വരുന്നതോടെ വ്യക്തമാകും. ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിന്‍റെ ശിവം മാവിയുടെ ബൗണ്‍സര്‍ നേരിടുന്നതിനിടെയാണ് സാഹയ്ക്കു പരിക്കേറ്റത്. കളിക്കാന്‍ പറ്റുന്ന കാര്യത്തില്‍ സാഹയും വലിയ ആത്മവിശ്വാസത്തിലല്ല.

തോളിനേറ്റ പരിക്ക് മൂലം നേരത്തേ ആറ് ഐപിഎല്‍ മത്സരങ്ങള്‍ സാഹയ്ക്ക് നഷ്ടമായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ സാഹ മാത്രമാണ് സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായിട്ടുള്ളത്. കെ.എല്‍. രാഹുല്‍ ടിമിലുള്ളതിനാല്‍ സാഹ പുറത്തായാലും മറ്റൊരാളെ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയല്ലെങ്കില്‍ ദിനേശ് കാര്‍ത്തിക്കിനെയോ പാര്‍ഥിവ് പട്ടേലിനെയോ ആവും പരിഗണിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റിങ്കു ഹീറോ; സൂപ്പര്‍ ഓവറില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
താളം തെറ്റിക്കാനില്ല! ധോണി കായികക്ഷമത വീണ്ടെടുത്തെങ്കിലും; ഉടന്‍ കളിക്കളത്തിലേക്ക് ഇറങ്ങിയേക്കില്ല