സാഹ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു

By Web DeskFirst Published Jan 16, 2018, 11:49 AM IST
Highlights

ജൊഹ്‌നാസ്‌ബര്‍ഗ്: തുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് വൃദ്ധിമാന്‍ സാഹ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍മാറി. സാഹയ്ക്ക് പകരം തമിഴ്‌നാട് ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്കിനെ റിസര്‍വ് വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തി. മൂന്നാം ടെസ്റ്റിന് മുമ്പ് കാര്‍ത്തിക്ക് ടീമിനൊപ്പം ചേരും. ഏകദിന ടീമില്‍ സ്ഥിരാംഗമാണെങ്കിലും 2010ല്‍ ചിറ്റഗോംഗില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു കാര്‍ത്തിക് അവസാനമായി ടെസ്റ്റ് കളിച്ചത്.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിക്കറ്റിന് പിന്നില്‍ 10 ക്യാച്ചുകളുമായി തിളങ്ങിയ സാഹ ഇന്ത്യന്‍ റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ നിര്‍ണായകസമയത്ത് ബാറ്റിംഗില്‍ പരാജയപ്പെട്ടത് സാഹക്ക് തിരിച്ചിടയായി. ഇതിനുപിന്നാല പരിശീലനത്തിനിടെ തുടക്ക് പരിക്കേല്‍ക്കുടകൂടി ചെയ്തതോടെ രണ്ടാം ടെസ്റ്റില്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലാണ് വിക്കറ്റ് കീപ്പറായി എത്തിയത്. വിക്കറ്റിന് പിന്നില്‍ പാര്‍ഥിവിന്റെ ചോരുന്ന കൈകള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടിയാവുകയും ചെയ്തു. സാഹയേക്കാള്‍ മികച്ച ബാറ്റ്സ്മാനാണെങ്കിലും പാര്‍ഥിവിന് ആദ്യ ഇന്നിംഗ്സില്‍ 19 റണ്‍സ് മാത്രമാണ് നേടാനായത്.

ആദ്യ ഇന്നിംഗ്സില്‍ അംലയുടേതടക്കം നിര്‍ണായക മൂന്ന് നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ട പാര്‍ഥിവ് രണ്ടാം ഇന്നിംഗ്സില്‍ ഡീല്‍ എല്‍ഗറിന്റെ അനായാസ ക്യാച്ച് കൈയിലൊതുക്കാന്‍ ശ്രമിക്കാതെ നോക്കി നില്‍ക്കുകയും ചെയ്തു. എല്‍ഗാറും ഡിവില്ലിയേഴ്സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചാല്‍ ഈ ടെസ്റ്റിലും ഇന്ത്യക്ക് ജയപ്രതീക്ഷ നഷ്ടമാവും.

click me!