
മുംബൈ: മുന്‍ ഓപ്പണര്‍ ഡബ്ലു വി രാമനെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പുരുഷ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗാരി കിര്‍സ്റ്റനെ പിന്നിലാക്കിയാണ് രാമന്‍ സ്ഥാനമുറപ്പിച്ചത്.
മുന്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് വെങ്കിടേഷ് പ്രസാദും അന്തിമ പട്ടികയിലുണ്ടായിരുന്നു. മുന്‍ താരങ്ങളായ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്ഹോക് കമ്മിറ്റിയാണ് പരിശീലകനായി അഭിമുഖം നടത്തിയത്. ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് പരിശീലകനെ പ്രഖ്യാപിക്കുക.
പരിശീലന രംഗത്ത് മികച്ച പരിചയം രാമനുണ്ട്. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് പരിശീലകനായിരുന്നു. ഇന്ത്യ എ ടീമിനും ദുലീപ് ട്രോഫി ടീമുകള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. ഇന്ത്യക്കായി 11 ടെസ്റ്റുകളും 27 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!