ക്ലോപ്പ് എന്തിന് ഷാഖീറിയെ കൊത്തി; ഉത്തരം ഇതാ

Published : Jul 29, 2018, 07:07 PM ISTUpdated : Jul 30, 2018, 12:16 PM IST
ക്ലോപ്പ് എന്തിന് ഷാഖീറിയെ കൊത്തി; ഉത്തരം ഇതാ

Synopsis

ലോകകപ്പിന് ശേഷം പുതിയ ടീമിലെത്തിയ ഷാഖിറി ഇതെല്ലാം കേട്ടിട്ടും ഒന്നും പ്രതികരിച്ചില്ല. തന്നെ വിമര്‍ശിച്ചെല്ലാവര്‍ക്കമുള്ള മറുപടി ആദ്യ കളിയില്‍ തന്നെ സ്വിസ് താരം നല്‍കി. വെറുമൊരു മറുപടിയില്ല, നല്ല ഒന്നാംതരം ഗോള്‍ നേടിയാണ് ഷാഖീറി വരവറിയിച്ചത്.

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തപ്പെട്ട ടീമിലെ ഒരു താരത്തെ കിരീടങ്ങള്‍ എത്തിപ്പിടിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്ന ലിവര്‍പൂള്‍ സ്വന്തമാക്കുന്നു. വിമര്‍ശനങ്ങള്‍ ഒരുപാട് വന്നു. റെഡ്‍സിന്‍റെ പരിശീലകന്‍ ക്ലോപ്പിന് പറ്റിയ അമളിയാണ് ഷാഖിറിയെ ടീമിലേക്കുള്ള വരവെന്ന് കടുത്ത ആരാധകരില്‍ ചിലരെങ്കിലും പറഞ്ഞു. ലോകകപ്പിന് ശേഷം പുതിയ ടീമിലെത്തിയ ഷാഖിറി ഇതെല്ലാം കേട്ടിട്ടും ഒന്നും പ്രതികരിച്ചില്ല.

തന്നെ വിമര്‍ശിച്ചെല്ലാവര്‍ക്കമുള്ള മറുപടി ആദ്യ കളിയില്‍ തന്നെ സ്വിസ് താരം നല്‍കി. വെറുമൊരു മറുപടിയില്ല, നല്ല ഒന്നാംതരം ഗോള്‍ നേടിയാണ് ഷാഖീറി വരവറിയിച്ചത്, അതും മാഞ്ചസ്റ്റര്‍ യുണെെറ്റഡിനെതിരെ ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍. 82-ാം മിനിറ്റില്‍ വുഡ്ബേണ്‍ ഉയര്‍ത്തി നല്‍കിയ പന്തില്‍ ബെെസെെക്കിള്‍ കിക്കിലൂടെയാണ് ഷാഖീറി മാഞ്ചസ്റ്റര്‍ വല തുളച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പ്രീമിയർ ലീഗിലെ എതിരാളികളായ മാഞ്ചസ്റ്റ‍ർ‍ യൂണൈറ്റഡിനെ ലിവർപൂൾ നിലംപരിശാക്കിയത്.

28ാം മിനിറ്റിൽ സാദിയോ മാനേയുടെ പെനാൾട്ടി ഗോളിലൂടെ മുന്നിലെത്തിയ ലിവർപൂൾ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി നേടി. ഡാനിയേൽ സ്റ്ററിജ്, ഷെയി ഓജോ,  ഷാഖിറി എന്നിവർ ലിവർപൂളിനായി ലക്ഷ്യം കണ്ടു. 31-ാം മിനിറ്റില്‍ ആൻഡ്രിയാസ് പെരേരയാണ് യുണൈറ്റഡിനായി ആശ്വാസ ഗോൾ നേടിയത്. പ്രീമിയര്‍ ലീഗ് പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയുള്ള വമ്പന്‍ തോല്‍വി മാഞ്ചസ്റ്ററിനെ ഞെട്ടിച്ചിട്ടുണ്ട്.

തരംതാഴ്ത്തപ്പെട്ട സ്റ്റോക്സിറ്റിയില്‍ നിന്നാണ് ക്ലോപ് ഷെഖീറിയിലെ കൊത്തിയത്. സ്വിസ് ക്ലബ് എഫ്സി ബാസിലില്‍ കളി തുടങ്ങിയ ഷെഖീറി 2012ല്‍ ബയേണ്‍ മ്യൂണിക്കിലെത്തി. ജര്‍മനി വമ്പന്മാര്‍ക്ക് വേണ്ടി അധികം തിളങ്ങാതിരുന്ന സ്വീസ് താരത്തെ അവര്‍ ഇന്‍റര്‍മിലാന് വിറ്റു. ഒരു സീസണ്‍ മാത്രമാണ് സ്വീസ് താരത്തിന് ഇറ്റലിയില്‍ കളിക്കാനായത്. 2015 മുതല്‍ സ്റ്റോക്സിറ്റിയില്‍ കളിക്കുന്ന ഷെഖീറി റഷ്യന്‍ ലോകകപ്പില്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. 
 

ഗോള്‍ കാണാം...

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്