യുവരാജിന് ഡോക്​ടറേറ്റ്​ നല്‍കി ഗ്വാളിയാറിലെ ​ഐ.ടി.എം സർവകലാശാല

Published : Dec 02, 2017, 05:52 PM ISTUpdated : Oct 04, 2018, 06:54 PM IST
യുവരാജിന് ഡോക്​ടറേറ്റ്​ നല്‍കി ഗ്വാളിയാറിലെ ​ഐ.ടി.എം സർവകലാശാല

Synopsis

ദില്ലി: കളിക്കളത്തിൽ യുവരാജ്​ ബാറ്റിങ്​ വെടിക്കെട്ടിന്​ തിരികൊളുത്തുന്ന താരമാണെങ്കിൽ ജീവിതത്തിൽ തളരാത്ത പോരാട്ടത്തി​ന്‍റെ പ്രതീകമാണ്​. ആ പോരാട്ടവീര്യത്തിന്​ മുന്നിൽ ആദരവ്​ പ്രകടിപ്പിക്കുകയാണ്​ ഗ്വാളിയാറിലെ ​ഐ.ടി.എം സർവകലാശാല ചെയ്​തത്​.  ഡോക്​ടറേറ്റ്​ (പി.എഛ്​.ഡി) നൽകിയാണ്​ ഇന്ത്യൻ ബാറ്റിങ്​ നിരയുടെ നെടുംതൂണായി വിളങ്ങിയ താരത്തെ സർവകലാശാല ആദരിച്ചത്​. അസാധാരണ കായിക ശൗര്യത്തി​ന്‍റെ പ്രതീകം,  സമന്വയതത്തി​ന്‍റെയും വിനയത്തിന്‍റെയും പ്രേരക ശക്​തി എന്നീ വിശേഷണങ്ങ​ളോടെയാണ്​ യുവരാജിനെ സർവകലാശാല ആദരിച്ചത്​. 

ഡോ.എ.എസ്​ കിരൺകുമാർ, ഗോവിന്ദ്​ നിഹലാനി, ഡോ. അശോക്​ വാജ്​പേയി, രജത്​ ശർമ, ഡോ. ആർ.എ മഷേൽകർ, അരുണ റോയ്​ എന്നീ പ്രമുഖരും യുവരാജിനൊപ്പം ഒാണററി ഡോക്​ടറേറ്റ്​ ആദരം ഏറ്റുവാങ്ങി. ആദരവ്​ തന്‍റെ ഉത്തരവാദിത്വം വർധിപ്പിക്കുകയാണെന്നു യുവരാജ്​ പറഞ്ഞു. ഭാര്യ ഹസേൽ കീച്ചിനൊപ്പം ഒന്നാം വിവാഹ വാർഷിക ആഘോഷിച്ച താരത്തിന്​ ഇത്​ ഇരട്ട ആഘോഷത്തി​ന്‍റെ ​സന്ദർഭവുമായി. വിവാഹ വാർഷികത്തി​ന്‍റെ ഭാഗമായുള്ള അത്താഴത്തിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ബോളിവുഡ്​ താരം കൂടിയായ ​ഹസേൽ ഇൻസ്​റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്​തു. ഇത്​ പിന്നീട്​ വൈറലാവുകയും ചെയ്​തു. 

 

2007ലെ ട്വൻറി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ സ്​റ്റ്യുവർട്​ ബ്രോഡിന്‍റെ ഒാവറിലെ ആറ്​ പന്തിലും സിക്​സർ പറത്തിയ യുവരാജ്​ തുടർന്നങ്ങോട്ട്​ ക്രിക്കറ്റ്​ ആരാധകരുടെ ഇഷ്​ടതാരമായി.  2011ൽ ഇന്ത്യ വിജയിച്ച ലോകകപ്പിൽ മാൻ ഒാഫ്​ ദ ടൂർണമെൻറും യുവി ആയിരിന്നു. കരിയറിനിടെ എത്തിയ കാൻസർ ബാധയെ ചികിത്സയിലൂടെയും മനക്കരുത്തിലൂടെയും അതിജീവിച്ച താരം അനേകായിരങ്ങളുടെ പ്രചോദനവുമാണ്​. 

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്; സ്മൃതി മന്ദാന ടീമില്‍, ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷമുള്ള ആദ്യ മത്സരം
മെല്‍ബണ്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ്: ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയായി, കിരീട പോരാട്ടത്തിൽ 12 ടീമുകൾ