ചുരുളഴിയുന്നു; സിദാന്‍ റയല്‍ വിട്ടതിന് കാരണമുണ്ട്

By web deskFirst Published Jun 5, 2018, 11:58 PM IST
Highlights
  • ടീം വിടാനുള്ള കാരണം സിദാൻ വ്യക്തമാക്കിയിരുന്നില്ല.

മാഡ്രിഡ്: റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സിദാന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞതെന്ന് റിപ്പോര്‍ട്ട്. ടീം വിടാനുള്ള കാരണം സിദാൻ വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് ക്ലബ് പ്രസിഡന്‍റ് ഫ്ലോറെന്‍റീനോ പെരസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സിദാൻ റയൽ വിട്ടതെന്ന റിപ്പോർട്ടുകൾ വരുന്നത്.

വരുന്ന സീസണിൽ ചെൽസി പ്ലേമേക്കർ എഡൻ ഹസാർഡിനെ ടീമിലെടുക്കണം എന്നായിരുന്നു സിദാന്‍റെ ആവശ്യം. ഇത് നിരസിച്ച പെരസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളി ജേവിഡ് ഡി ഗിയയെ ടീമിലെടുക്കാനാണ് നിർദേശിച്ചത്.  നിലവിലെ ഗോളി കെയ്‍ലോർ നവാസിനെ ഒഴിവാക്കേണ്ടെന്നായിരുന്നു സിദാന്‍റെ നിലപാട്.

കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ അവസാന വാക്ക് തന്റേതാണെന്നും കോച്ച് ടീമിനെ പരിശീലിപ്പിച്ചാൽ മതിയെന്നും പെരസ് പറഞ്ഞതോടെ സിദാൻ രാജി തീരുമാനം അറിയിക്കുകയായിരുന്നു. വാർത്താ സമ്മേളനത്തിന് മുൻപ് ക്യാപ്റ്റൻ സെർജിയോ റാമോസിനോട് മാത്രമേ സിദാൻ രാജിക്കാര്യം പറഞ്ഞിരുന്നുള്ളൂ.

click me!