ഫ്രാന്‍സിന്റെ പരിശീലകനാവാന്‍ സിദാന്‍ വരില്ല

Web Desk  
Published : Jul 21, 2018, 02:33 PM IST
ഫ്രാന്‍സിന്റെ പരിശീലകനാവാന്‍ സിദാന്‍ വരില്ല

Synopsis

ഫ്രാന്‍സിന്റെ പരിശീലകനാവുന്നകാര്യത്തില്‍ സിനദീന്‍ സിദാന്‍ ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലീ ഗ്രേറ്റ്

പാരീസ്: ഫ്രാന്‍സിന്റെ പരിശീലകനാവുന്നകാര്യത്തില്‍ സിനദീന്‍ സിദാന്‍ ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലീ ഗ്രേറ്റ്. ഫ്രാന്‍സിന്റെ പരിശീലകലനാവായാണ് സിദാന്‍ റയല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിച്ച ദിദിയര്‍ ദെഷാംപ്സുമായി ഫെഡറേഷന്‍ 2020വരെ കരാറുണ്ട്.  2020ലെ യൂറോ കപ്പുവരെ ദെഷാംപ്സ് തന്നെയായിരിക്കും ഫ്രാന്‍സിന്റെ പരിശീലകനെന്നും നോയല്‍ ലീ ഗ്രേറ്റ് പറഞ്ഞു. ദെഷാംപ്സ് സ്വയം ഒഴിഞ്ഞാല്‍ സിദാനെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് അതിന് അദ്ദേഹം ഇതുവരെ താല്‍പര്യം പോലും അറിയിച്ചിട്ടില്ലല്ലോ എന്നായിരുന്നു നോയല്‍ ലീ ഗ്രേറ്റിന്റെ മറുപടി. ദെഷാംപ്സ് കാലാവധിക്ക് മുമ്പ് സ്ഥാനമൊഴിയുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ഗ്രേറ്റ് വ്യക്തമാക്കി.

റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലേക്ക് നയിച്ചശേഷമായിരുന്നു സിദാന്‍ അപ്രതീക്ഷിതമായി പരിശീലക സ്ഥാനം രാജിവെച്ചത്. ലോകകപ്പില്‍ ഫ്രാന്‍സിന്റെ പ്രകടനം മോശമായാല്‍ സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകസ്ഥാനത്തെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഫ്രാന്‍സിന് കിരീടം നേടിക്കൊടുത്തതോടെ ദെഷാംപ്സ് തന്നെ തുടരട്ടെയെന്നാണ് ഫെഡറേഷന്റെ നിലപാട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു