'സൂത്ര'ത്തിൽ വിമാനത്തിനുള്ളിൽ 'ലഗേജ്' കടത്തുന്നവരെ പിടികൂടാൻ വേറിട്ട ഭാരപരിശോധനയുമായി വിമാനക്കമ്പനി

Published : Feb 09, 2024, 02:44 PM IST
'സൂത്ര'ത്തിൽ വിമാനത്തിനുള്ളിൽ 'ലഗേജ്' കടത്തുന്നവരെ പിടികൂടാൻ വേറിട്ട ഭാരപരിശോധനയുമായി വിമാനക്കമ്പനി

Synopsis

ക്യാബിൻ ബാഗിൽ നിന്ന് വസ്ത്രത്തിലും ജാക്കറ്റിലുമെല്ലാം ലഗേജ് ഒളിപ്പിച്ച് കടത്തുന്നത് തടയാൻ ഈ പരിശോധന സഹായിക്കുന്നുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്

ഹെൽസിങ്കി: ക്യാബിന്‍ ബാഗേജിൽ തട്ടിപ്പ് കാണിക്കുന്ന യാത്രക്കാരെ കണ്ടെത്താൻ പുതിയ മാർഗവുമായി വിമാനക്കമ്പനി. ക്യാബിനുള്ളിൽ സ്ഥിരമായി അനുവദനീയമായതിലും അധികം ഭാരം എത്തുന്നത് ഗുരുത ര പ്രശ്നങ്ങളിലേക്ക് നയിക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് ഫിൻലൻഡിലെ പ്രധാന വിമാന സർവ്വീസായ ഫിന്നെയർ യാത്രക്കാരുടെ ഭാരം നോക്കാൻ ആരംഭിക്കുന്നത്. ക്യാബിൻ ബാഗിൽ നിന്ന് വസ്ത്രത്തിലും ജാക്കറ്റിലുമെല്ലാം ലഗേജ് ഒളിപ്പിച്ച് കടത്തുന്നത് തടയാൻ ഈ പരിശോധന സഹായിക്കുന്നുണ്ടെന്നാണ് ഫിന്നെയർ അധികൃതർ വിശദമാക്കുന്നത്.

നിലവിൽ തയ്യാറാകുന്ന യാത്രികരെ മാത്രമാണ് ഇത്തരത്തിൽ ഭാര പരിശോധന നടത്തുന്നത്. എന്നാൽ ഭാവിയിൽ ചെക്കിൻ ലഗേജ് ഭാര പരിശോധന പോലെ എല്ലാവർക്കും ഇത് നിർബന്ധിതമാക്കാനുള്ള നീക്കത്തിലാണ് വിമാനക്കമ്പനി. ഡിപ്പാർച്ചർ ഗേറ്റിന് സമീപത്ത് വച്ചാണ് യാത്രക്കാരുടെ ഭാരപരിശോധന നടക്കുന്നത്. ഗേറ്റിലെ ഉദ്യോഗസ്ഥന് മാത്രമാകും ഈ ഭാരം കാണാനാവുക എന്നതാണ് സ്വകാര്യത നിലനിർത്താനായി സ്വീകരിച്ചിരിക്കുന്ന നിലപാട്. തിങ്കളാഴ്ച രാവിലെയാണ് പരീക്ഷണ ഭാര പരിശോധന ആരംഭിച്ചത്.

വ്യാഴാഴ്ച രാവിലെ വരെ 800ൽ അധികം യാത്രക്കാരാണ് ഭാരപരിശോധനയ്ക്ക് സ്വയം തയ്യാറായി വന്നതെന്നാണ് ഫിന്നെയർ വിശദമാക്കുന്നത്. ഇത്തരത്തിൽ സ്വയം മുന്നോട്ട് വരുന്നവരുടെ എണ്ണത്തിലെ വർധന വിമാന കമ്പനിയേ തന്നെ അമ്പരപ്പിച്ചിട്ടുണ്ടെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇത് സംബന്ധിയായ സർവ്വേ നടത്തിയതിന് പിന്നാലെയാണ് പരീക്ഷണ പരിശോധന ആരംഭിച്ചിരിക്കുന്നത്. വിമാനത്തിന്റെ ബാലൻസും ക്ഷമതാ പരിശോധനയ്ക്കും ഈ ഭാരപരിശോധനാ ഫലങ്ങൾ ഉപയോഗിക്കുമെന്ന് ഫിന്നെയർ വിശദമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'
ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..