ഓടിത്തുടങ്ങി കൊട്ടാരക്കര - സുള്ള്യ സൂപ്പർ ഡീലക്സ്

Published : Jun 03, 2019, 03:00 PM IST
ഓടിത്തുടങ്ങി കൊട്ടാരക്കര - സുള്ള്യ സൂപ്പർ ഡീലക്സ്

Synopsis

കൊട്ടാരക്കരയിൽ നിന്നും കർണാടകയിലെ സുള്ള്യയിലേക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പർ ഡീലക്സ് എയര്‍ ബസ് സർവീസ് തുടങ്ങി

കൊല്ലം: കൊട്ടാരക്കരയിൽ നിന്നും കർണാടകയിലെ സുള്ള്യയിലേക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പർ ഡീലക്സ് എയര്‍ ബസ് സർവീസ് തുടങ്ങി. 

കൊട്ടാരക്കരയിൽ നിന്നും വൈകുന്നേരം 5. 25ന് പുറപ്പെടുന്ന ബസ് രാവിലെ 5. 50ന് സുള്ള്യയിൽ എത്തും. കോട്ടയം, മുവാറ്റുപുഴ ,തൃശ്ശൂർ, കോഴിക്കോട് ,കണ്ണൂർ, കാസർഗോഡ്, പഞ്ചിക്കൽ വഴിയാണ് യാത്ര. തിരികെ സുള്ള്യയിൽ നിന്നും വൈകുന്നേരം 5.30 പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20നു കൊട്ടാരക്കരയിലും എത്തും. 

സുള്ള്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മടിക്കേരി, കൂര്‍ഗ് യാത്രികര്‍ക്കുമൊക്കെ ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സര്‍വ്വീസ്.  കൊട്ടാരക്കര മുതൽ മുവാറ്റുപുഴ വരെയുള്ള എല്ലാ ബസ് സ്റ്റാന്റിലും റിസർവേഷൻ ഉൾപ്പടെ ബോർഡിങ് പോയിന്‍റ് ഏർപെടുത്തിട്ടുണ്ട് .  641 രൂപയാണ് കൊട്ടാരക്കരയിൽ നിന്ന് സുള്ള്യ വരെയുള്ള ടിക്കറ്റ് ചാർജ് . Online.Keralartc.Com വഴിയും ടിക്കറ്റ് റിസര്‍വ് ചെയ്യാം. 
 

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ