17000 കോടി ചെലവിൽ പുതിയ സൂപ്പർ റോഡ്! ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് വേ ഡിസംബറിൽ തുറക്കും

Published : Jul 09, 2024, 04:49 PM ISTUpdated : Jul 09, 2024, 04:57 PM IST
17000 കോടി ചെലവിൽ പുതിയ സൂപ്പർ റോഡ്! ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് വേ ഡിസംബറിൽ തുറക്കും

Synopsis

ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് വേ ഈ വർഷം ഡിസംബറിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി പ്രഖ്യാപിച്ചു.

രാജ്യത്തെ യാത്രികർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് ഹൈവേ ഈ വർഷം ഡിസംബറിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി പ്രഖ്യാപിച്ചു. ഇത് പ്രവർത്തനക്ഷമമായാൽ, 262 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാത രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും എന്നാണ് ദേശീയപാതാ അധികൃതർ അവകാശപ്പെടുന്നത്. 17,000 കോടി രൂപ ചെലവിലാണ് ഈ എക്സ്‍പ്രസ് വേ നിർമ്മിക്കുന്നത്. 2024 മാർച്ചോടെ ഇത് പൂർത്തിയാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

ചെന്നൈയെയും ബാംഗ്ലൂരിനെയും ബന്ധിപ്പിക്കുന്ന ഈ അതിവേഗ പാത ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.  ഭാരത്‌മാല പരിയോജന പ്രോഗ്രാമിന് കീഴിൽ വികസിപ്പിച്ചെടുത്ത എക്‌സ്‌പ്രസ്‌വേ, രാജ്യത്തുടനീളമുള്ള യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിൻ്റെയും കാര്യക്ഷമത ഉറപ്പാക്കുന്ന ഇന്ത്യയിലെ ഹൈവേ മേഖലകൾക്കുള്ള ഒരു വലിയ  പദ്ധതികളിൽ ഒന്നാണ്.

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ സവിശേഷതകൾ

  • ബാംഗ്ലൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം 2.15 മണിക്കൂറായി കുറയും.
  • നഗരങ്ങൾ തമ്മിലുള്ള ദൂരം 80 കിലോമീറ്റർ കുറഞ്ഞു. എക്സ്പ്രസ് വേയിൽ അനുവദനീയമായ വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്.
  • അതിവേഗ പാത സുഗമമായ ഗതാഗതവും റോഡിൽ കൂടുതൽ സുരക്ഷയും ഉറപ്പാക്കും.
  • ചെന്നൈ ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയെ എക്‌സ്പ്രസ് വേ വർദ്ധിപ്പിക്കും, ഇത് പ്രദേശത്തിൻ്റെ നിർമ്മാണ മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്നു.
  • ട്രക്ക് ബേകൾ, വാഹനങ്ങൾക്കും മൃഗങ്ങൾക്കും അണ്ടർപാസുകൾ, കാൽനടയാത്രക്കാർക്കും ട്രാഫിക്ക് അഡ്മിനിസ്ട്രേഷൻ സംവിധാനങ്ങൾ തുടങ്ങി നിരവധി സുപ്രധാന സൗകര്യങ്ങൾ ഈ എക്സ്പ്രസ് വേയിലുണ്ടാകും.

കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയും ഹോസ്‌കോട്ട്, മാലൂർ, ബംഗാരപേട്ട്, കോലാർ ഗോൾഡ് ഫീൽഡ്‌സ്, വെങ്കടഗിരിക്കോട്ട, പലമനേർ, ബംഗാരുപാലം, ചിറ്റൂർ, റാണിപേട്ട്, ശ്രീപെരുമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലൂടെയും ഈ അതിവേഗ പാത കടന്നുപോകും.  മൊത്തം 17,000 കോടി രൂപ ചെലവിലാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എക്‌സ്പ്രസ് വേ നിർമ്മിക്കുന്നത്. 17,000 കോടി രൂപയിൽ 5700 കോടി രൂപ എക്സ്പ്രസ് വേ നിർമിക്കാൻ ഉപയോഗിക്കും. ബാക്കി തുക ഭൂമി ഏറ്റെടുക്കൽ, ടോൾ ഗേറ്റ് സംവിധാനം, പദ്ധതി നടത്തിപ്പ് എന്നിവയ്ക്കായി ഉപയോഗിക്കും.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം