ശുദ്ധവായു വേണോ? ഓക്‌സിജന്‍ പാര്‍ലറുമായി ഒരു റെയില്‍വേ സ്‌റ്റേഷന്‍!

By Web TeamFirst Published Dec 24, 2019, 3:01 PM IST
Highlights

യാത്രികര്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഓക്‌സിജന്‍ പാര്‍ലറാണ് ഒരുക്കിയിരിക്കുന്നത്. 

ഈ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന യാത്രികര്‍ക്ക് ഇനി അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് രക്ഷപ്പെടാം. യാത്രികര്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഓക്‌സിജന്‍ പാര്‍ലറാണ് ഒരുക്കിയിരിക്കുന്നത്. മഹാരാഷ്‍ട്രയിലെ നാസിക്ക് റെയില്‍വേ സ്റ്റേഷനിലാണ് ഈ സംരംഭം.

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് എയറോ ഗാര്‍ഡാണ് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്. നാസയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പാർലർ സജ്ജീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. മുമ്പ് നാസ നടത്തിയ പഠനത്തില്‍ വായുവില്‍ നിന്ന് മലീനീകരണ വസ്തുക്കള്‍ വലിച്ചെടുക്കുന്ന ചെടികള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയിരുന്നു. ഈ ചെടികള്‍ നട്ടു പിടിപ്പിച്ചാണ് പാര്‍ലര്‍ സ്ഥാപിച്ചിട്ടുള്ളത്. നാസയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാര്‍ലര്‍ ഒരുക്കിയിട്ടുള്ളതെന്ന് എയ്‌റോ ഗാര്‍ഡ് സഹ സ്ഥാപകന്‍ അമിത് അമൃത്കാര്‍ പറഞ്ഞു. 

ഇതിനായി 1500 ഓളം ചെടികളാണ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. 100 അടി വിസ്‍തീര്‍ണ്ണമുള്ള അന്തരീക്ഷ വായു ശുദ്ധീകരിക്കാന്‍ ഈ ചെടികള്‍ക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.  
 

click me!