ട്രെയിനിൽ എസിക്ക് തണുപ്പ് പോരാ എന്ന് പരാതിപ്പെടും മുമ്പ് കാണണം, യാത്രക്കാർ ചെയ്തുവച്ചത്, വീഡിയോ

Published : Aug 12, 2026, 12:11 PM IST
viral video

Synopsis

ട്രെയിൻ കോച്ചിനുള്ളിലെ എസി ഡക്റ്റ് തുറന്ന് പരിശോധിക്കുന്ന റെയിൽവേ എസി മെയിന്റനൻസ് ജീവനക്കാരനെ കാണാം. ഡക്റ്റിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നത് എന്തൊക്കെയാണെന്ന് കണ്ടാൽ ശരിക്കും അമ്പരന്ന് പോകും.

എയർ കണ്ടീഷൻ ചെയ്ത ട്രെയിൻ കോച്ചുകളിൽ കയറുമ്പോൾ തണുപ്പ് പോരല്ലോ എന്ന് ഒരിക്കലെങ്കിലും നമുക്ക് തോന്നിക്കാണും. എന്നാൽ, ഇങ്ങനെ തണുപ്പ് കുറയാനുള്ള അസാധാരണമായ ഒരു കാരണം വ്യക്തമാക്കുകയാണ് ഈ റെയിൽവേ ജീവനക്കാരൻ. യാത്രക്കാർ എസി ഡക്റ്റിൽ മാലിന്യങ്ങൾ തള്ളുന്നതിന്റെ വീഡിയോയാണ് ജീവനക്കാരൻ ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ട്രെയിൻ കോച്ചിനുള്ളിലെ എസി ഡക്റ്റ് തുറന്ന് പരിശോധിക്കുന്ന റെയിൽവേ എസി മെയിന്റനൻസ് ജീവനക്കാരനെ കാണാം. ഡക്റ്റിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നത് എന്തൊക്കെയാണെന്ന് കണ്ടാൽ ശരിക്കും അമ്പരന്ന് പോകും. ഉപയോഗിച്ച ചായക്കപ്പുകൾ, ചിപ്സ് പാക്കറ്റുകൾ, മിഠായി പൊതികൾ തുടങ്ങിയ വലിയൊരു മാലിന്യക്കൂമ്പാരമാണ് അതിനകത്തുണ്ടായിരുന്നത്.

സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഡക്റ്റ് തുറന്ന ജീവനക്കാരൻ ഉള്ളിലേക്ക് കയ്യിട്ട് കൂടുതൽ മാലിന്യങ്ങൾ പുറത്തെടുക്കുന്നത് വീഡിയോയിൽ കാണാം. അപ്പർ ബെർത്തുകളിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും എയർ ഔട്ലെറ്റിന് മുകളിലുള്ള ചെറിയ ഗ്രിൽ മാറ്റി കേടുവരുത്തുകയും, ഇവിടം മാലിന്യം തള്ളാൻ ഉപയോഗിക്കുകയും ചെയ്യാറുണ്ടെന്നും ജീവനക്കാരൻ പറയുന്നു. ഇങ്ങനെ ഡക്റ്റിൽ തള്ളുന്ന മാലിന്യങ്ങൾ കാലക്രമേണ അടിഞ്ഞുകൂടി വായുവിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. ഇത് കോച്ചിനുള്ളിലെ തണുപ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ മാലിന്യം തള്ളുന്നതും എസിക്ക് തണുപ്പ് കുറയാൻ ഒരു കാരണമാണ് എന്നാണ് ജീവനക്കാരൻ പറയുന്നത്. നിരവധിപ്പേരാണ് തങ്ങളുടെ ആശങ്കയും അമർഷവും അറിയിച്ച് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വായുസഞ്ചാരത്തെ ബാധിക്കുന്നതിന് പുറമെ, അടഞ്ഞുകിടക്കുന്ന ഡക്റ്റിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ദുർഗന്ധത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും പലരും ചൂണ്ടിക്കാട്ടി. സീറോ സിവിക് സെൻസ് എന്നും പലരും കമന്റ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാർ ഇത്തരം കാര്യങ്ങളിൽ വച്ച് പുലർത്തുന്ന ഉദാസീനതയാണ് ഈ വീഡിയോയിൽ കാണുന്നത്.

PREV
Read more Articles on
click me!

Recommended Stories

എന്റമ്മോ ഞാനില്ലേ... മുംബൈ ലോക്കൽ ട്രെയിനിൽ കയറാനെത്തി, തിരക്ക് കണ്ട് ടാക്സി വിളിച്ച് സൗത്ത് കൊറിയക്കാരൻ
ഫീസ് നൽകാതിരിക്കാൻ രോഗികളുടെ തന്ത്രങ്ങൾ; വീഡിയോ പങ്കുവെച്ച് ഡോക്ടർ