അമ്പമ്പോ, നല്ല ഇന്ത്യൻ വസ്ത്രം ധരിച്ച് വിദേശവനിതകൾ, ഈ റെസ്റ്റോറന്റിലെ ജോലിക്കാരാണ്, വീഡിയോ വൈറൽ

Published : Jun 23, 2024, 04:09 PM IST
അമ്പമ്പോ, നല്ല ഇന്ത്യൻ വസ്ത്രം ധരിച്ച് വിദേശവനിതകൾ, ഈ റെസ്റ്റോറന്റിലെ ജോലിക്കാരാണ്, വീഡിയോ വൈറൽ

Synopsis

വീഡിയോയിൽ അതിമനോഹരമായ ഒരു ഇന്ത്യൻ റെസ്റ്റോറന്റാണ് കാണുന്നത്. കെട്ടിലും മട്ടിലും അത് ഇന്ത്യയെ ഓർമ്മിപ്പിക്കുന്നത് തന്നെയാണ്.

ഓരോ ദിവസവും എന്തെന്ത് വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിലെത്തുന്നത് അല്ലേ? വളരെ അപൂർവങ്ങളും വളരെ രസകരവും വളരെ അധികം മനോഹരങ്ങളുമായ അനേകം വീഡിയോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാം. ലോകത്തെല്ലായിടത്തുമുള്ള കാഴ്ചകൾ ഇന്ന് നമ്മുടെ മുന്നിൽ എത്തും, നിമിഷനേരം പോലും അതിന് വേണ്ട. അങ്ങനെ, ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. 

സ്വിറ്റ്സർലാൻഡിലെ ഒരു റെസ്റ്റോറന്റിൽ നിന്നുള്ളതാണ് ഈ കാഴ്ച. soulmates_xpress എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ദമ്പതികളായ സ്നേഹയുടെയും വീരുവിന്റേയുമാണ് ഈ ഇൻസ്റ്റ​ഗ്രാം പേജ്. 'ഇന്ത്യക്കാരേക്കാൾ കൂടുതൽ ഇന്ത്യയായ ഇന്ത്യയുടെ ഒരു ഭാ​ഗം സ്വിറ്റ്സർലാൻഡിൽ കാണുമെന്ന് ആര് കരുതി? യൂറോപ്പിലെ ഒട്ടുമിക്ക പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ റെസ്റ്റോറൻ്റുകളിലേക്ക് ചുവടുവെക്കുന്നത് തന്നെ ഒരു കൾച്ചറൽ ടൈം മെഷീൻ പോലെയാണ്' എന്ന് കാപ്ഷനിൽ പറയുന്നുണ്ട്. 

ഒപ്പം റെസ്റ്റോറന്റിന്റെ അകത്തെ അലങ്കാരങ്ങളെ കുറിച്ചും മറ്റും ഇതിൽ സൂചിപ്പിക്കുന്നു. യൂറോപ്പിലെ ഇന്ത്യൻ റെസ്റ്റോറൻ്റുകളിലെ നിങ്ങളുടെ അനുഭവം എന്താണ് എന്നും ചോദിക്കുന്നുണ്ട്. വീഡിയോയിൽ അതിമനോഹരമായ ഒരു ഇന്ത്യൻ റെസ്റ്റോറന്റാണ് കാണുന്നത്. കെട്ടിലും മട്ടിലും അത് ഇന്ത്യയെ ഓർമ്മിപ്പിക്കുന്നത് തന്നെയാണ്. എന്നാൽ, ഈ കാഴ്ചയിൽ മാത്രമല്ല അത് ഇന്ത്യയെ പോലെ. ഒപ്പം അവിടുത്തെ വെയിട്രസ്സ്‍മാരും ഇന്ത്യയെ ഓർമ്മിപ്പിക്കുന്നതാണ്. സൽവാർ കമ്മീസാണ് അവരുടെ വേഷം. 

വീഡിയോയിൽ സൽവാർ കമ്മീസ് ധരിച്ച ജോലിക്കാരായ വിദേശവനിതകൾ റെസ്റ്റോറന്റിലൂടെ നടന്ന് നീങ്ങുന്നത് കാണാം. നല്ല തിളങ്ങുന്ന നിറവും അലങ്കാരങ്ങളും ഉള്ള വസ്ത്രങ്ങളാണ് അവർ ധരിച്ചിരിക്കുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
click me!

Recommended Stories

'ഒടുവിൽ ഞാൻ ഒളിച്ചിരിക്കുന്നത് അവസാനിപ്പിച്ചു'; മൊട്ടയടിച്ച തലയുമായി വേദിയിലെത്തിയ വധു, കയ്യടിച്ച് സോഷ്യൽ മീഡിയ
കടയിൽ കയറി പാവയെ കടിച്ചെടുത്തു, വിട്ടുനൽകാൻ തയ്യാറായില്ല; തെരുവുനായയ്ക്ക് പാവ വാങ്ങി നൽകി ഒരു കൂട്ടം ആളുകൾ