വധുവിന്റെ കാൽതൊട്ട് വന്ദിച്ച് വരൻ, കയ്യടിച്ച് കുടുംബം, വിമർശിച്ചവര്‍ക്ക് ചുട്ട മറുപടി

Published : Feb 20, 2024, 01:42 PM ISTUpdated : Feb 20, 2024, 01:46 PM IST
വധുവിന്റെ കാൽതൊട്ട് വന്ദിച്ച് വരൻ, കയ്യടിച്ച് കുടുംബം, വിമർശിച്ചവര്‍ക്ക് ചുട്ട മറുപടി

Synopsis

'സമൂഹത്തിൽ നിന്നും ഒരുപാട് വിമർശനങ്ങളും ഇതിന്റെ പേരിൽ നേരിടേണ്ടി വന്നു. എന്നാൽ, ഞാനാരുടേയും വീക്ഷണങ്ങളെയോ ആചാരങ്ങളെയോ തകർക്കാൻ ഉദ്ദേശിച്ചിരുന്നില്ല.'

ലോകത്തിലെല്ലായിടത്തും പലപ്പോഴും വിവാഹച്ചടങ്ങുകൾ പോലും പുരുഷാധിപത്യത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ളതാണ്. പല സ്ത്രീവിരുദ്ധ ചടങ്ങുകളും വിവാഹങ്ങളിൽ നടക്കാറുണ്ട്. അതിലൊന്നാണ് വധു വരന്റെ കാൽ തൊട്ട് വന്ദിക്കുക എന്നത്. ഇന്ത്യയിൽ പലയിടത്തും ഇത് നടന്നു കാണാറുണ്ട്. എന്നാൽ, അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ഗുവാഹത്തിയിൽ നിന്നുള്ളൊരു യുവാവിന്റെയും യുവതിയുടേയും വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മൂന്ന് മില്ല്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. popperflash96andtiffanys_epiphany എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പരമ്പരാ​ഗതമായ ഒരു ഹിന്ദു വിവാഹച്ചടങ്ങാണ് വീഡിയോയിൽ കാണുന്നത്. 

വീഡിയോയിൽ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ ആദ്യം വധു വരന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്നത് കാണാം. വരൻ അവളെ പിടിച്ച് എഴുന്നേൽപ്പിക്കുന്നു. പിന്നാലെ, വരൻ വധുവിന്റെ കാലിൽ തൊട്ട് നമസ്കരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അവിടെ കൂടി നിന്നവരാരും ആ രം​ഗം പ്രതീക്ഷിച്ചിരുന്നില്ല. അവർക്ക് അത് കണ്ടപ്പോൾ സന്തോഷമായി എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാവുന്നത്. ബന്ധുക്കളിൽ പലരും ചിരിക്കുന്നതും വീഡിയോയിൽ കാണാം. വധുവിനും ചിരിയടക്കാനാവുന്നില്ല. 

വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ, 'വിവാഹത്തിലെ പീക്ക് മൊമന്റ്. സമൂഹത്തിൽ നിന്നും ഒരുപാട് വിമർശനങ്ങളും ഇതിന്റെ പേരിൽ നേരിടേണ്ടി വന്നു. എന്നാൽ, ഞാനാരുടേയും വീക്ഷണങ്ങളെയോ ആചാരങ്ങളെയോ തകർക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാനെന്താണോ ചെയ്തത്, അത് തന്നെയാണ് സംഭവിച്ചത്. അതെന്റെ ഭാര്യയോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ ചെയ്തത്. വിവാഹത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ എന്ന രീതിയിലാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. എന്റെ എല്ലാ സുഹൃത്തുക്കളും ബന്ധുക്കളും അതിൽ പങ്കാളികളായിരുന്നു.'

‌വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. 

വായിക്കാം: 2800 കോടി ലോട്ടറിയടിച്ചു, പിറ്റേന്ന് ആ ഞെട്ടിക്കുന്ന വാർത്തയുമറിഞ്ഞു, ജീവിതം മാറിമറിഞ്ഞതിങ്ങനെ...

PREV
click me!

Recommended Stories

മോനേ, ഇതിവിടെ പറ്റില്ല; സി​ഗരറ്റ് വലിച്ചുകൊണ്ട് യുവാവ്, തിമിം​ഗലം ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
അമ്മേ ആരാ ഇവരൊക്കെ; കുഞ്ഞുമുഖത്ത് അമ്പരപ്പ്, പിന്നെ ആശ്വാസം, കുട്ടിയെ ലാളിക്കുന്ന വിമാനം ജീവനക്കാരുടെ വീഡിയോ