
ഇന്ത്യൻ ഭർത്താവിനൊപ്പം ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടാറുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് പങ്കുവച്ച് പോളിഷ് യുവതി. ഇന്ത്യയിലെ മറ്റെല്ലാ ആളുകളും കരുതുന്നത് തന്റെ ഭർത്താവ് തന്റെ ഡ്രൈവറോ ടൂർ ഗൈഡോ ആണെന്നാണ് ഗബ്രിയേല എന്ന യുവതി തന്റെ പോസ്റ്റിൽ ആരോപിക്കുന്നത്.
'സാധാരണ തങ്ങൾ ഇതേ കുറിച്ച് പറയാറില്ല. എന്നാൽ, ഇപ്പോഴിത് ഒരു അപൂർവ സംഭവമല്ലാതായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ഓരോ പുതിയ സ്ഥലത്ത് എത്തുമ്പോഴും ആളുകൾ ഹാർദിക് എന്റെ ടൂർ ഗൈഡോ, ഡ്രൈവറോ ആണ് എന്ന് കരുതുന്നു. എന്തുകൊണ്ടാണിത്' എന്നാണ് ഗബ്രിയേല ചോദിക്കുന്നത്.
'എത് പെൺകുട്ടിയാണ് തന്റെ ടൂർ ഗൈഡിന്റെ കൂടെ കൈകൾ കോർത്ത് പിടിച്ച് നടക്കുക, ഏത് പെൺകുട്ടിയാണ് അളുടെ ടൂർ ഗൈഡിന്റെ കൂടെ ആയിരം ചിത്രങ്ങളെങ്കിലും പകർത്തുക' എന്നും ഗബ്രിയേല തന്റെ പോസ്റ്റിൽ ചോദിക്കുന്നു.
ഇവിടെ ആളുകൾ ഇക്കാര്യത്തിൽ മര്യാദയില്ലാതെയാണ് തങ്ങളോട് പെരുമാറുന്നത് എന്ന പരാതിയും ഗബ്രിയേല പങ്കുവച്ചിട്ടുണ്ട്. അവൾ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഭർത്താവ് ഹർദിക് വർമ്മയേയും അവൾക്കൊപ്പം കാണാം.
എന്തായാലും. ഗബ്രിയേല പങ്കുവച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. അനേകങ്ങൾ അവൾ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്.
'ഒരുപക്ഷേ, നിങ്ങൾ ഇന്ത്യയിൽ എല്ലാവരേയും അറിയിച്ചുകൊണ്ട് ഒരു വലിയ വിവാഹാഘോഷം നടത്തേണ്ടി വരും' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്നാൽ, അതേസമയം തന്നെ വളരെ മോശമായ കന്റുകൾ വീഡിയോയ്ക്ക് നൽകിയവരും ഉണ്ട്. ഗബ്രിയേല പറഞ്ഞത് സത്യമാണ് എന്ന് തെളിയിക്കുന്നതാണ് അവരുടെ കമന്റുകൾ. 'യുവാവിനെ കാണാൻ ടൂർ ഗൈഡിനെ പോലെയുണ്ട്, ഡ്രൈവറെ പോലെയുണ്ട്' എന്നൊക്കെയാണ് ഇവരുടെ കമന്റുകൾ.
'അതേസമയം, മറ്റൊരാൾ പറഞ്ഞത്, ഭാര്യയും കുടുംബവുമായി നാട്ടിലെത്തുമ്പോൾ താനും ഇതേ അനുഭവത്തിലൂടെ കടന്നു പോകാറുണ്ട്. താനൊരു ടൂർ ഗൈഡാണ് എന്നാണ് മിക്കവരും കരുതുന്നത്' എന്നാണ്.