അങ്ങനെയങ്ങ് പോയാലോ? 19 സെക്കന്റ് മാത്രമുള്ള അമ്മക്കുരങ്ങിന്റെയും കുട്ടിയുടെയും വീഡിയോ, പക്ഷേ കണ്ടില്ലെങ്കിൽ...

Published : Sep 10, 2023, 08:24 AM IST
അങ്ങനെയങ്ങ് പോയാലോ? 19 സെക്കന്റ് മാത്രമുള്ള അമ്മക്കുരങ്ങിന്റെയും കുട്ടിയുടെയും വീഡിയോ, പക്ഷേ കണ്ടില്ലെങ്കിൽ...

Synopsis

19 സെക്കന്റ് മാത്രമേ വീഡിയോ ഉള്ളൂ എങ്കിലും അതിൽ നിന്നുതന്നെ അമ്മമാർ എങ്ങനെയാണ് തങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്യുന്നത് എന്ന് മനസിലാക്കാൻ സാധിക്കും. 

മക്കളോട് ഭയങ്കര സ്നേഹമുള്ള ആളുകളാണ് നമ്മൾ എന്നാണ് വെപ്പ്. എന്നാൽ, അത് മനുഷ്യർക്ക് മാത്രമല്ല, മിക്ക ജീവികൾക്കും അങ്ങനെ തന്നെയാണ്. പക്ഷേ, ഒരു ഘട്ടം കഴിയുമ്പോൾ അവ സ്വന്തം കാര്യത്തിന് പ്രാപ്തരാവുകയും അങ്ങ് പോവുകയും ചെയ്യും എന്ന് മാത്രം. 

എന്നാൽ, കുട്ടിയായിരിക്കുമ്പോൾ മിക്ക ജീവികളും അമ്മയുടെ കരുതലും വാത്സല്യവും ഒക്കെ അറിഞ്ഞ് തന്നെയാണ് വളരുന്നത്. അത് തെളിയിക്കുന്ന വീഡിയോകൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. അത്തരത്തിൽ പെടുത്താവുന്ന ഒരു വീഡിയോയാണ് ഇതും. 

ഒരു അമ്മക്കുരങ്ങും ഒരു കുട്ടിക്കുരങ്ങുമാണ് വീഡിയോയിൽ ഉള്ളത്. X (ട്വിറ്റർ) -ലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. Nature is Amazing എന്ന പേജാണ് വീഡിയോ ഷെയർ ചെയ്തത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു അമ്മക്കുരങ്ങിനെ കാണാം. ഒപ്പം മരം കയറാൻ ഒരുങ്ങി നിൽക്കുന്ന ഒരു കുട്ടിക്കുരങ്ങും ഉണ്ട്. അമ്മക്കുരങ്ങ് കുട്ടിക്കുരങ്ങിന്റെ കാലിൽ പിടിച്ച് വലിക്കുകയാണ്. എന്നാൽ, അത് വകവയ്ക്കാതെ ആദ്യം കുട്ടിക്കുരങ്ങ് മരം കയറാൻ ഭാവിക്കുന്നുണ്ടെങ്കിലും പിന്നീട് താഴേക്ക് വരികയും അമ്മയുടെ മുഖത്ത് പിടിക്കുകയും സ്നേഹത്തോടെ തലോടുകയും മറ്റുമാണ്. 

അമ്മക്കുരങ്ങും തന്റെ കുഞ്ഞിന്റെ സ്നേഹം ആവോളം ആസ്വദിക്കുന്നതായി വീഡിയോയിൽ നിന്നും മനസിലാവും. 19 സെക്കന്റ് മാത്രമേ വീഡിയോ ഉള്ളൂ എങ്കിലും അതിൽ നിന്നുതന്നെ അമ്മമാർ എങ്ങനെയാണ് തങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്യുന്നത് എന്ന് മനസിലാക്കാൻ സാധിക്കും. 

 

വളരെ പെട്ടെന്ന് തന്നെ വീഡിയോ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മനുഷ്യരായാലും കുരങ്ങന്മാരായാലും മക്കളെ കൈകാര്യം ചെയ്യുന്നതിൽ അമ്മമാർക്ക് പ്രത്യേകം കഴിവുണ്ട് എന്ന് തെളിയിക്കുന്നത് തന്നെയാണ് വീഡിയോ. 

PREV
click me!

Recommended Stories

'ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ, അത് തിരിച്ച് ലഭിക്കുന്നില്ലെങ്കിൽ പിന്നെന്തിന്?'; അസഭ്യം പറഞ്ഞ ഡോക്ടറോട് കാൻറീൻ ജീവനക്കാരൻ, വീഡിയോ
'12,000 രൂപയുടെ സമ്മാനം വാങ്ങിത്തരാൻ നിങ്ങൾക്ക് കഴിയില്ലല്ലേ?'; പണമോ ഭർത്താവോ യുവതിയുടെ പ്രശ്നമെന്ന് നെറ്റിസെൻസ്, വീഡിയോ