തന്റെ നായകളെ രക്ഷിക്കാൻ കരടിയുമായി ഉടമയുടെ പോര്, വൈറലായി വീഡിയോ

Published : Jan 24, 2022, 04:10 PM IST
തന്റെ നായകളെ രക്ഷിക്കാൻ കരടിയുമായി ഉടമയുടെ പോര്, വൈറലായി വീഡിയോ

Synopsis

"ഓ എന്റെ ദൈവമേ! എന്നെ ഒരു കരടി ആക്രമിച്ചു" എന്നാണ് ഇതെല്ലാം കഴിഞ്ഞ ശേഷം അയാള്‍ ഉറക്കെ പറയുന്നത്. 

തന്‍റെ വളര്‍ത്തുനായകളെ(Pet dogs) രക്ഷിക്കാന്‍ ഒരു കരടി(Bear)യുമായി പോരടിക്കുന്ന മനുഷ്യന്റെ വീഡിയോ(Video)യാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. 

വാൾട്ടർ ഹിക്കോക്‌സിന്റെ ഡോർബെൽ ക്യാമറയിലാണ് വീഡിയോ പതിഞ്ഞിരിക്കുന്നത്. അതിൽ, തന്റെ മൂന്ന് നായ്ക്കൾക്കൊപ്പം വീടിന്റെ മുൻവശത്ത് നില്‍ക്കുകയാണ് വാൾട്ടർ. അപ്പോള്‍, ഒരു കരടി അങ്ങോട്ട് വരുന്നത് കാണാം. അപ്പോഴാണ് വാൾട്ടർ വലിയ ധൈര്യം കാണിക്കുന്നത്. അയാള്‍ കരടിയുടെ നേർക്ക് കുതിക്കുകയും അതിനെ തന്റെ വീട്ടിൽ നിന്ന് പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. പിന്നീട്, ഒരു ബെഞ്ച് ഉപയോ​ഗിച്ച് ആ സ്ഥലം മറച്ച് വയ്ക്കുന്നു.

"ഓ എന്റെ ദൈവമേ! എന്നെ ഒരു കരടി ആക്രമിച്ചു" എന്നാണ് ഇതെല്ലാം കഴിഞ്ഞ ശേഷം അയാള്‍ ഉറക്കെ പറയുന്നത്. "അവന്‍ എന്നെ മറികടന്ന് വീടിനകത്തേക്ക് പോയാല്‍ എന്ത് സംഭവിക്കും എന്ന് മാത്രമായിരുന്നു ആ നേരം ആലോചിച്ചത്. വീടിനകത്ത് എന്‍റെ ഭാര്യയും വളര്‍ത്തു നായകളും ഉണ്ടായിരുന്നു" എന്നും വാള്‍ട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. 
‌‌‌
ഏതായാലും ചുരുങ്ങിയ നേരം കൊണ്ട് തന്നെ വീഡിയോ നിരവധിപ്പേർ കണ്ടു. വീഡിയോ കാണാം: 


 

PREV
Read more Articles on
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ