സ്റ്റേഷനിലിറങ്ങി, വണ്ടി വിട്ടതോടെ തിരികെ കയറാൻ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണയാൾക്ക് അത്ഭുതരക്ഷ

Published : Jul 04, 2024, 12:41 PM IST
സ്റ്റേഷനിലിറങ്ങി, വണ്ടി വിട്ടതോടെ തിരികെ കയറാൻ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണയാൾക്ക് അത്ഭുതരക്ഷ

Synopsis

യുവാവ് കയറാൻ ശ്രമിച്ച വാതിലിലൂടെ മറ്റൊരാൾ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സമാൻ ഹഖി പാളത്തിലേക്ക് വീണ് പോയത്

പാലക്കാട്: വെള്ളം വാങ്ങിക്കാൻ സ്റ്റേഷനിലിറങ്ങി വണ്ടി വിട്ടപ്പോൾ ഓടിക്കയറാൻ ശ്രമം യുവാവിനെ ട്രെയിനിന് അടിയിൽ നിന്ന് രക്ഷിച്ചത് അതിസാഹസികമായി. പാലക്കാട് റയിൽവെ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ഓടുന്ന ട്രെയിനിടിയിൽ പെട്ടയാളെ റെയിൽവെ പൊലീസ് അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. ബംഗാൾ സ്വദേശി സമാൻ ഹഖിനെയാണ് രക്ഷപ്പെടുത്തിയത്. മുന്നോട്ട് നീങ്ങിയ ട്രയിനിൽ ഓടികയറുമ്പോഴാണ് അപകടമുണ്ടായത്. ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ ഡോറിൽ തൂങ്ങിക്കിടക്കുന്ന യുവാവുമായി ട്രെയിൻ 25 മീറ്റർ മുന്നോട്ടു പോയ ശേഷമാണ് ഇയാളെ രക്ഷിക്കാനായത്.

ഇതിനിടെ റെയിൽവേ പൊലീസും പ്ലാറ്റ് ഫോമിലുണ്ടായിരുന്ന സക്കീർ, അഭിരാജ് എന്നിവർ ചേർന്ന് യുവാവിനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. യുവാവ് കയറാൻ ശ്രമിച്ച വാതിലിലൂടെ മറ്റൊരാൾ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സമാൻ ഹഖി പാളത്തിലേക്ക് വീണ് പോയത്. വാതിൽക്കൽ മറ്റൊരൊളുണ്ടായിരുന്നതും ട്രെയിനിന്റെ വേഗത കൂടിയതോടെ യുവാവിന്റെ നിയന്ത്രണം വിട്ട് പോകാൻ കാരണമാവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .