കുരങ്ങൻ ഐഫോൺ മോഷ്ടിച്ചു; 'ഡീലി'ന് ശേഷം തിരികെ നൽകി; വീഡിയോ കാണാം

Published : Jan 17, 2024, 03:18 PM IST
കുരങ്ങൻ ഐഫോൺ മോഷ്ടിച്ചു; 'ഡീലി'ന് ശേഷം തിരികെ നൽകി; വീഡിയോ കാണാം

Synopsis

ഒരു കെട്ടിടത്തിന്റെ മുകളിൽ ഐഫോണും പിടിച്ച് ഏതാനും കുരങ്ങുകൾ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കെട്ടിടത്തിന് താഴെയായി നിരവധി ആളുകൾ കൂടി നിന്ന് അവയോട് ആംഗ്യം കാണിക്കുന്നതും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നതും കാണാം.

രസകരമായ നിരവധി വീഡിയോകളാൽ സമ്പന്നമാണ് സോഷ്യൽ മീഡിയ. ഓരോ ദിവസവും കൗതുകകരമായ നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് സാമൂഹിക മാധ്യമങ്ങളിൽ എത്തുന്നത്. ഇക്കൂട്ടത്തിൽ മൃഗങ്ങളുമായി ബന്ധപ്പെട്ട രസകരമായ പല വീഡിയോകളും പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരു കുരങ്ങൻ ഒരു ഐഫോൺ തട്ടിയെടുത്തു കൊണ്ടുപോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് വീഡിയോയിൽ. ഉത്തർപ്രദേശിലെ വൃന്ദാവനിലെ ശ്രീ രംഗ്‌നാഥ് ജി മന്ദിറിൽ ആണ് രസകരമായ ഈ സംഭവങ്ങൾ നടന്നത്. 

ജനുവരി 6 -ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ വികാസ് എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒരു കെട്ടിടത്തിന്റെ മുകളിൽ ഐഫോണും പിടിച്ച് ഏതാനും കുരങ്ങുകൾ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കെട്ടിടത്തിന് താഴെയായി നിരവധി ആളുകൾ കൂടി നിന്ന് അവയോട് ആംഗ്യം കാണിക്കുന്നതും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നതും കാണാം. എന്നാൽ, അവയൊന്നും കുരങ്ങന്മാർ വകവെക്കുന്നതേ ഇല്ല. 

ഒടുവിൽ ഫോൺ തിരിച്ചു കിട്ടാനായി താഴെ നിന്നവരിൽ ചിലർ ഭക്ഷണസാധനങ്ങൾ മുകളിലേക്ക് എറിഞ്ഞു കൊടുക്കുന്നു. ഏതായാലും അതിൽ കുരങ്ങന്മാർ വീണു എന്ന് തന്നെ വേണം പറയാൻ. കാരണം താഴെനിന്നും എറിഞ്ഞു കൊടുത്ത പഴം കയ്യിൽ കിട്ടിയതും കുരങ്ങൻ ഫോൺ താഴെക്കിട്ടു. ഫോൺ കൃത്യമായി താഴെ നിന്നവരുടെ കൈകളിൽ കിട്ടിയതിനാൽ കേടുപാടുകളില്ലാതെ ഉടമസ്ഥന് ഫോൺ തിരികെ ലഭിച്ചു. സെക്കൻഡുകൾ മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം എങ്കിലും സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ് ഈ ദൃശ്യങ്ങൾ

വായിക്കാം: ഹസ്കി ഹീറോയാടാ, ഹീറോ; ​​ഗ്യാസ് ലീക്കായി, വൻഅപകടത്തിൽ നിന്നും നാടിനെ രക്ഷിച്ചത് നായ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ ; മുതലയുടെ വാലിൽ പിടിച്ച് വലിച്ച് റീൽസെടുക്കാൻ യുവാക്കൾ
ഓർഡർ ചെയ്തെത്തിയ ചിക്കൻക്കറി പാതിയോളം കഴിച്ചപ്പോൾ കണ്ടത് 'ചത്ത പല്ലി', പിന്നാലെ ഛർദ്ദി; വീഡിയോ വൈറൽ