ആദ്യം കുളിമുറിയിൽ നിന്നും ശബ്ദം, തിരഞ്ഞിറങ്ങിയ വീട്ടുടമ ഞെട്ടി, ഒന്നും രണ്ടുമല്ല, 70 -ലേറെ പാമ്പുകൾ 

Published : May 22, 2025, 11:17 AM ISTUpdated : May 22, 2025, 12:27 PM IST
ആദ്യം കുളിമുറിയിൽ നിന്നും ശബ്ദം, തിരഞ്ഞിറങ്ങിയ വീട്ടുടമ ഞെട്ടി, ഒന്നും രണ്ടുമല്ല, 70 -ലേറെ പാമ്പുകൾ 

Synopsis

വീട്ടുടമസ്ഥൻ കുളിമുറി വൃത്തിയാക്കുമ്പോഴോ മറ്റോ ആണത്രെ ഒരു ശബ്ദം കേട്ടത്. ഇത് അയാളിൽ കൗതുകമുണ്ടാക്കുകയും അയാൾ അവിടമാകെ പരിശോധിക്കുകയും ആയിരുന്നു.

മഹാരാജ്ഗഞ്ചിലെ ഹാർഡി ഡോളി ഗ്രാമത്തിൽ താമസിക്കുന്നവർ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു ഞെട്ടിക്കുന്ന സംഭവത്തിനാണ്. ഇവിടെയുള്ള ഒരു വീട്ടിലെ ടോയ്‍ലെറ്റ് ടാങ്കിന്റെ അടിയിൽ നിന്നും മറ്റുമായി പിടികൂടിയത് എഴുപതിലധികം പാമ്പുകളെയാണ്. നേരത്തെയും ​ഗ്രാമത്തിലെ വീടുകളിൽ പാമ്പുകൾ കയറിയിട്ടുണ്ടെങ്കിലും ഇത്രയേറെ പാമ്പുകളെ ഒരുമിച്ച് ഒരേ വീട്ടിൽ നിന്നും കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് പലരും. 

വീട്ടുടമസ്ഥൻ കുളിമുറി വൃത്തിയാക്കുമ്പോഴോ മറ്റോ ആണത്രെ ഒരു ശബ്ദം കേട്ടത്. ഇത് അയാളിൽ കൗതുകമുണ്ടാക്കുകയും അയാൾ അവിടമാകെ പരിശോധിക്കുകയും ആയിരുന്നു. അപ്പോഴാണ് ടോയ്‍ലെറ്റ് ടാങ്കിനടിയിൽ ഒരു പാമ്പ് ഒളിച്ചിരിക്കുന്നത് കണ്ടത്. ഇതോടെ ഇയാൾ പേടിച്ചു. എന്നാലും ചുറ്റിനും നോക്കാനും മറന്നില്ല. ആ സമയത്താണ് അവിടെ ഒന്നോ രണ്ടോ അല്ല അനേകം പാമ്പുകൾ ഉണ്ട് എന്ന് അയാൾക്ക് മനസിലായത്. 

ഉടനെ തന്നെ അയാൾ അയൽക്കാരെ കൂടി വിവരം അറിയിച്ചു. അയൽക്കാരെല്ലാം സംഭവം കേട്ടറിഞ്ഞ് ഇയാളുടെ വീട്ടിൽ എത്തുകയും ചെയ്തു. എന്നാൽ, പിന്നീട് ടോയ്ലെറ്റ് ടാങ്കിനടിയിൽ മാത്രമല്ല, വീട്ടിലെ വെള്ളം കെട്ടിക്കിടക്കുന്ന പല സ്ഥലങ്ങളിലും പാമ്പുകൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നത്രെ. 

ഉടനെ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി. മുഴുവൻ പാമ്പുകളെയും അവർ മാറ്റിയത് മണിക്കൂറുകളുടെ പ്രയത്നത്തിന് ശേഷമാണ്. പിന്നീട് ഇവയെ ജനവാസമില്ലാത്ത അത്രയും ദൂരെ കാട്ടിൽ ഇറക്കിവിട്ടു. 

നേപ്പാൾ ബോർഡറിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാടുകളും ഉണ്ട്. ഇതിനാലാവാം ഇത്രയധികം പാമ്പുകൾ ഇവിടങ്ങളിലെത്തുന്നത് എന്നാണ് കരുതുന്നത്. മാത്രമല്ല, ചൂട് കൂടിയ സമയമായതിനാൽ തന്നെ അതിൽ നിന്നു രക്ഷ നേടാനും കൂടിയാവാം ഇത് തണുപ്പും വെള്ളവുമുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നത് എന്നും കരുതുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

യൂറോപ്പിൽ അതിശക്ത ഉഷ്ണതരംഗം; ഉരുകിയ ട്രാഫിക് ലൈറ്റുകൾ, റോഡുകൾ, സ്ഥിരമാകുന്ന പവർ കട്ടുകൾ, വീഡിയോ
'എനിക്ക് വേണ്ടി അവർ സ്വന്തം സ്വർണ വളകൾ പണയം വച്ചു'; കോളേജ് ഫീസ് അടയ്ക്കാനുള്ള അമ്മയുടെ ത്യാഗത്തെ കുറിച്ച് മകളുടെ വെളിപ്പെടുത്തൽ വൈറൽ