ഡ്രം വായനയ്ക്കിടെ കിടിലന്‍ ഡാന്‍സും, വൈറലായി വീഡിയോ

Published : Jun 19, 2021, 12:33 PM IST
ഡ്രം വായനയ്ക്കിടെ കിടിലന്‍ ഡാന്‍സും, വൈറലായി വീഡിയോ

Synopsis

വീഡിയോയില്‍ തന്‍റെ ഡ്രംമ്മിംഗിലും ഡാന്‍സിലുമുള്ള കഴിവുകളെല്ലാം ഫ്ലെച്ചര്‍ കാണിക്കുന്നുണ്ട്. ആ ഭ്രാന്തന്‍ ഡ്രം വായനയിലും ഡാന്‍സിംഗിലും ആളുകള്‍ ആകര്‍ഷകരായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഒരു മ്യുസീഷന് ഡാന്‍സ് ചെയ്യാനാവും, ഡ്രം വായിക്കാനുമാവും. ഡ്രം വായിച്ചുകൊണ്ടിരിക്കെ ഡാന്‍സ് ചെയ്യാനാവും. ആ കലാകാരന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിരവധിപ്പേരാണ് ഇദ്ദേഹത്തിന്‍റെ കഴിവുകളെ പ്രശംസിച്ചിട്ടു കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.

തിമോത്തി ഫ്ലെച്ചര്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. 'ബാൾട്ടിമോറിന്‍റെ കുട്ടി, കൂടുതൽ എന്തെങ്കിലും ആവാന്‍ ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ്' എന്നാണ് തിമോത്തി ഫ്ലെച്ചറിന്‍റെ ഇന്‍സ്റ്റഗ്രാം ബയോ പറയുന്നത്. ഏതായാലും ഫ്ലെച്ചര്‍ പങ്കുവച്ച വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. 

ടിക്ടോക്കില്‍ ആദ്യം പങ്കുവച്ച വീഡിയോ  പിന്നീട് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആ വീഡിയോ പിന്നീട് വൈറലായി. വീഡിയോയില്‍ തന്‍റെ ഡ്രംമ്മിംഗിലും ഡാന്‍സിലുമുള്ള കഴിവുകളെല്ലാം ഫ്ലെച്ചര്‍ കാണിക്കുന്നുണ്ട്. ആ ഭ്രാന്തന്‍ ഡ്രം വായനയിലും ഡാന്‍സിംഗിലും ആളുകള്‍ ആകര്‍ഷകരായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഏതായാലും ഒന്നരലക്ഷത്തോളം പേരാണ് ഫ്ലെച്ചറിന്‍റെ വീഡിയോ കണ്ടത്. അതുപോലെ തന്നെ അനവധി കണക്കിന് കമന്‍റുകളും വരുന്നുണ്ട്. ഏതായാലും ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ച ആ വൈറല്‍ വീഡിയോ കാണാം. 

PREV
click me!

Recommended Stories

'ഇന്ന് ഞാൻ ഒറ്റയ്ക്കല്ല'; 70 -കാരൻറെ ആദ്യവീഡിയോ കണ്ടത് 21 ലക്ഷം പേർ; അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നെന്ന് നെറ്റിസെൻസ്
ബ്രഷ് ഉപയോഗിച്ച് ശരീരം ചൊറിയുന്ന 'വെറോണിക്ക'; ശാസ്ത്രലോകത്തെ ഞെട്ടിച്ച പശു!