ഉടമ നോക്കി നിന്നു, ലിഫ്റ്റിൽ വളർത്തു നായ കുട്ടിയെ കടിച്ചു

Published : Sep 06, 2022, 02:56 PM IST
ഉടമ നോക്കി നിന്നു, ലിഫ്റ്റിൽ വളർത്തു നായ കുട്ടിയെ കടിച്ചു

Synopsis

ലിഫ്റ്റിൽ കുട്ടി നിൽക്കുമ്പോഴാണ് ഒരു സ്ത്രീ അവരുടെ വളർത്തു നായയും ആയി ലിഫ്റ്റിനുള്ളിൽ കയറുന്നത്. ലിഫ്റ്റിൽ കയറിയ അവർ കുട്ടിയോട് തനിക്ക് ഇറങ്ങേണ്ട നിലയുടെ നമ്പർ പറഞ്ഞു കൊടുക്കുന്നു. സ്ത്രീയുടെ കൈയിൽ നായയുടെ ബെൽറ്റ് പിടിച്ചിരുന്നതിനാൽ അവർക്ക് നമ്പർ ഞെക്കാൻ കഴിയുമായിരുന്നില്ല.

ഏറെ വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ ഒരു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഉടമസ്ഥൻ നോക്കി നിൽക്കെ ഒരു കൊച്ചുകുട്ടിയെ ലിഫ്റ്റിനുള്ളിൽ വെച്ച് വളർത്തുനായ ആക്രമിക്കുന്ന രംഗങ്ങളാണ് അത്. ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷൻ ചാംസ് കൗണ്ടി സൊസൈറ്റിയിൽ നിന്നുള്ള സിസിടിവി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സെപ്തംബർ 5 -ന് വൈകുന്നേരം 6 മണിയോടെ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവമാണ് ദൃശ്യങ്ങളിലുള്ള വീഡിയോ കാണിക്കുന്നത്. സംഭവത്തിൽ ആക്രമണത്തിന് ഇരയായ കുട്ടിയുടെ മാതാപിതാക്കൾ നന്ദ്ഗ്രാം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലിഫ്റ്റിൽ കുട്ടി നിൽക്കുമ്പോഴാണ് ഒരു സ്ത്രീ അവരുടെ വളർത്തു നായയും ആയി ലിഫ്റ്റിനുള്ളിൽ കയറുന്നത്. ലിഫ്റ്റിൽ കയറിയ അവർ കുട്ടിയോട് തനിക്ക് ഇറങ്ങേണ്ട നിലയുടെ നമ്പർ പറഞ്ഞു കൊടുക്കുന്നു. സ്ത്രീയുടെ കൈയിൽ നായയുടെ ബെൽറ്റ് പിടിച്ചിരുന്നതിനാൽ അവർക്ക് നമ്പർ ഞെക്കാൻ കഴിയുമായിരുന്നില്ല. കുട്ടി അവരെ സഹായിക്കാനായി മുൻപോട്ട് നീങ്ങിയതും പട്ടി ചാടി അവനെ കടിയ്ക്കുന്നു. കടിയേറ്റ കുട്ടി വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പക്ഷെ എന്നിട്ടും അവൻ ആ സ്ത്രീയ്ക്ക് ലിഫ്റ്റ് നമ്പർ ഞെക്കിക്കൊടുക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ആ സ്ത്രീ കുട്ടിയെ ഒരു വട്ടം പോലും പരിശോധിക്കുകയോ സമാധാനിപ്പിക്കുകയോ ചെയ്യുന്നില്ല. തുടർന്ന് അവർ ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോഴും നായ കുട്ടിയെ കടിയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അവർ ലിഫ്റ്റിൽ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോൾ കുട്ടി തന്റെ മുറിവ് പരിശോധിയ്ക്കുന്നതും കാണാം.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ നന്ദ്ഗ്രാം പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവം വ്യക്തമാണെങ്കിലും വിശദമായ അന്വേഷണം നടത്തി സ്ത്രീയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

PREV
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി