യഥാര്‍ത്ഥ സ്ത്രീശാക്തീകരണം; തുറിച്ചുനോക്കില്ല, തല മുതൽ കാൽ വരെ നോക്കി അളക്കില്ല, ന്യൂസിലാൻഡിൽ നിന്നും ഇന്ത്യന്‍ യുവതി

Published : May 31, 2026, 01:25 PM IST
viral video

Synopsis

ന്യൂസിലാൻഡിലെ തൊഴിൽ സംസ്കാരത്തെയും സ്ത്രീ സുരക്ഷയെയും പ്രശംസിച്ച് ഇന്ത്യൻ യുവതി. അവിടെ സ്ത്രീകൾക്ക് യാതൊരുവിധ ശല്യങ്ങളുമില്ലാതെ ആത്മവിശ്വാസത്തോടെ ഏത് ജോലിയും ചെയ്യാൻ സാധിക്കുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. 

ന്യൂസിലാൻഡിലെ തൊഴിൽ സംസ്കാരത്തെയും സുരക്ഷയെയും പ്രശംസിച്ച് ഇന്ത്യൻ യുവതി. അവിടെ സ്ത്രീകൾക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും എല്ലാത്തരം ജോലികളും ചെയ്യാൻ സാധിക്കുന്നുവെന്നാണ് അവർ പറയുന്നത്. ഡോളി പ്രജാപതി എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ന്യൂസിലാൻഡിൽ വലിയ വാഹനങ്ങൾ ഓടിക്കുന്നത് മുതൽ റോഡ് നിർമ്മാണത്തിനിടയിൽ ട്രാഫിക് നിയന്ത്രിക്കുന്നത് വരെയുള്ള വിവിധ മേഖലകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനെക്കുറിച്ചാണ് ഡോളി പറയുന്നത്.

'ന്യൂസിലാൻഡിൽ സ്ത്രീകൾ യാതൊരുവിധ മടിയും കൂടാതെ എല്ലാത്തരം ജോലികളും വളരെ ആത്മവിശ്വാസത്തോടെയാണ് ചെയ്യുന്നത്. അത് വലിയ ട്രക്കുകൾ ഓടിക്കുന്നതാകട്ടെ, കൺസ്ട്രക്ഷൻ സൈറ്റുകളിൽ ജോലി ചെയ്യുന്നതാകട്ടെ, അല്ലെങ്കിൽ റോഡരികിലിരുന്ന് റോഡ് പണികൾ നിരീക്ഷിക്കുകയും ട്രാഫിക് നിയന്ത്രിക്കുകയും ചെയ്യുന്നതാകട്ടെ... അവർക്ക് ഇത്രയധികം ആത്മവിശ്വാസം ഉണ്ടാകാൻ കാരണം, ഒന്നാമതായി ഇവിടുത്തെ ആളുകൾ ഒരു ജോലിയെയും ചെറുതായി കാണുകയോ വിലയിരുത്തുകയോ ചെയ്യുന്നില്ല എന്നതാണ്. രണ്ടാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, ആളുകൾ സ്ത്രീകളെ അനാവശ്യമായി തുറിച്ച് നോക്കുകയോ തല മുതൽ കാൽ വരെ നോക്കി അളക്കുകയോ ഇല്ല എന്നതാണ്' എന്ന് ഡോളി പറയുന്നു.

 

 

'ശല്യം ചെയ്യുക, മോശം കമന്റുകൾ പറയുക, അല്ലെങ്കിൽ സ്റ്റോക്ക് ചെയ്യുക തുടങ്ങിയ പ്രശ്നങ്ങൾ ഇവിടെ ഇല്ല എന്ന് തന്നെ പറയാം. ആരെങ്കിലും അത്തരം പെരുമാറ്റത്തിന് മുതിർന്നാൽ തന്നെ, നേരിട്ട് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കർശനമായ നിയമങ്ങൾ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെയാണ് സ്ത്രീകൾക്ക് ഇവിടെ ഭയമില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കുന്നത്. നിങ്ങൾ കാണുന്നത് പോലെ, റോഡിന്റെ ഇരുവശങ്ങളിലും പണി നടക്കുന്നുണ്ട്. ഈ സ്ത്രീക്ക് റോഡിന് നടുവിൽ നിന്ന് ട്രാഫിക് നിയന്ത്രിക്കാനുള്ള ചുമതലയാണ് നൽകിയിരിക്കുന്നത്. അവർ യാതൊരുവിധ ഭയമോ മടിയോ കൂടാതെ പൂർണ്ണ ഉത്തരവാദിത്തത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് ആ ജോലി ചെയ്യുന്നത്. ഈ രാജ്യത്ത് ഇത്തരം ജോലികൾക്ക് വലിയ ബഹുമാനമുണ്ട്, കൂടാതെ മണിക്കൂറിന് നല്ല ശമ്പളവും ലഭിക്കും' എന്നും ഡോളി പറയുന്നു.

'ന്യൂസിലാൻഡിലെ സ്ത്രീകളുടെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ സുരക്ഷയാണ്' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. 'ഇതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം' എന്നായിരുന്നു ഒരു കമന്റ്. 'എല്ലാ ജോലികളോടുമുള്ള ബഹുമാനമാണ് ഒരു സമൂഹത്തെ മികച്ചതാക്കുന്നത്' എന്നായിരുന്നു മറ്റൊരു കമന്റ്.

PREV
Read more Articles on
click me!

Recommended Stories

വീഡിയോ; കടും ഓറഞ്ച് നിറമായി ആകാശം, എങ്ങും മൂടൽ, ആകെ വിഴുങ്ങി അതിശക്തമായ പൊടിക്കാറ്റ്
രാത്രി 1 മണി, ഒറ്റ വണ്ടിയില്ല, എന്നിട്ടും സി​ഗ്നൽ ​ഗ്രീനാവാൻ കാത്തിരിക്കുന്നു, ഇതാണ് സിവിക് സെൻസ്, വൈറലായി വീഡിയോ