അവിശ്വസനീയം, ഓടിവന്ന് സ്നേഹത്തോടെ യുവതിയെ പുണരുന്ന രണ്ട് സിംഹങ്ങൾ, വീഡിയോ

Published : Sep 20, 2022, 11:16 AM IST
അവിശ്വസനീയം, ഓടിവന്ന് സ്നേഹത്തോടെ യുവതിയെ പുണരുന്ന രണ്ട് സിംഹങ്ങൾ, വീഡിയോ

Synopsis

വളരെ കുഞ്ഞുങ്ങളായിരുന്ന അവയെ പരിചരിച്ചതും നോക്കിയതും എല്ലാം സിമനോവയാണ്. അതായിരിക്കാം ആ സിംഹങ്ങൾക്ക് സിമനോവ അത്ര പ്രിയപ്പെട്ടവളായത്. 

സിംഹത്തെ എല്ലാവർക്കും പേടിയാണ് അല്ലേ? പേടിയോടെയല്ലാതെ അവയെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് പറ്റില്ല. ഒരു സിംഹത്തെ കെട്ടിപ്പിടിക്കുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ് അല്ലേ? സിംഹത്തെ കെട്ടിപ്പിടിക്കുന്നത് പോയിട്ട് അവയുടെ അടുത്തേക്ക് പോകുന്നതിനെ കുറിച്ച് പോലും നമുക്ക് ആലോചിക്കാൻ പറ്റില്ല. എന്നാൽ ഒരു സ്ത്രീയെ ഒന്നല്ല, രണ്ട് സിംഹങ്ങൾ കെട്ടിപ്പിടിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. 

u/yankees88888g എന്ന യൂസറാണ് റെഡ്ഡിറ്റിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ ഒരു വേലിക്കകത്ത് നിന്നും രണ്ട് സിംഹങ്ങൾ ഓടി വന്ന് വേലിക്ക് പുറത്ത് നിൽക്കുന്ന സ്ത്രീയെ കെട്ടിപ്പിടിക്കുകയാണ്. അവളെ കണ്ട മാത്രയിൽ തന്നെ സിംഹങ്ങൾ ഓടി വരുന്നത് കാണാം. 

കാണുന്ന ആരായാലും അന്തം വിട്ടു പോകുന്ന, ഹൃദയം നിറഞ്ഞു പോകുന്ന വീഡിയോ ആണിത് എന്ന് പറയാതെ വയ്യ. വീഡിയോയിൽ നിന്നും ആ സ്ത്രീയെ സിംഹങ്ങൾ വളരെ അധികം സ്നേഹിക്കുന്നുണ്ട് എന്നും സ്ത്രീയാണ് എങ്കിൽ ഒട്ടും ആ സിംഹങ്ങളെ ഭയപ്പെടുന്നില്ല എന്നും മനസിലാകും. 

മൃഗ രക്ഷാപ്രവർത്തകയായ മൈക്കിള സിമനോവയാണ് വീഡിയോയിലെ സ്ത്രീ. ദക്ഷിണാഫ്രിക്കയിലെ ഒരു കുഴിയിൽ നിന്ന് അവരാണ് ഈ സിംഹങ്ങളെ രക്ഷിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും സിംഹങ്ങൾ വളർന്നപ്പോൾ അവൾക്ക് അവയെ മൃ​ഗശാലയ്ക്ക് വിട്ടു കൊടുക്കേണ്ടി വന്നു. മൽകിയ എന്നും അഡെല്ലെ എന്നുമാണ് സിംഹങ്ങളുടെ പേരുകൾ. 

വളരെ ചെറുതായിരിക്കുമ്പോൾ അമ്മ സിംഹം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു. അങ്ങനെ രക്ഷാപ്രവർത്തകർ അവയെ രക്ഷിച്ചു. അവിടെ നിന്നും വളരെ കുഞ്ഞുങ്ങളായിരുന്ന അവയെ പരിചരിച്ചതും നോക്കിയതും എല്ലാം സിമനോവയാണ്. അതായിരിക്കാം ആ സിംഹങ്ങൾക്ക് സിമനോവ അത്ര പ്രിയപ്പെട്ടവളായത്. 

ഏതായാലും ഹൃദയം തൊടുന്ന ഈ വീഡിയോ നിരവധിപ്പേരാണ് കണ്ടതും അതിന് കമന്റ് നൽകിയതും. 

PREV
click me!

Recommended Stories

ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി
എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി