കുതിരപ്പുറത്ത് രണ്ട് യുവാക്കൾ, സ്റ്റോറിലുണ്ടായിരുന്നവരെല്ലാം അമ്പരന്നു, പിന്നെ സംഭവിച്ചത്?

Published : Jan 08, 2026, 04:16 PM IST
viral video

Synopsis

യുഎസ്സിലെ ഒരു റീടെയിൽ സ്റ്റോറിലേക്ക് രണ്ട് ആണ്‍കുട്ടികള്‍ കയറിച്ചെന്നത് കുതിരപ്പുറത്ത്. ഈ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലായി മാറിയത്. 

യുഎസ്സിലെ ഒരു റീടെയിൽ സ്റ്റോറിൽ നിന്നുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുതിരപ്പുറത്ത് കയറി സ്റ്റോറിലെത്തിയ രണ്ടുപേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കാഴ്ച്ചക്കാരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. ടെക്സസിലെ ഡാളസിലെ ഒരു ടാർഗെറ്റ് ഔട്ട്‌ലെറ്റിലാണ് രണ്ടുപേർ കുതിരപ്പുറത്ത് കയറിയെത്തിയത്. 5.7 മില്ല്യണിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. കുതിരകളെ പരിശീലിപ്പിക്കുന്ന സ്റ്റീഫൻ ഹാർമൺ ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഒരു ആൺകുട്ടിയും സുഹൃത്തുമാണ് കുതിരപ്പുറത്തുള്ളത്. അവർ കുതിരയുമായി കടയുടെ അകത്തേക്ക് വരുന്നതും കടയിലെ ജീവനക്കാർ അമ്പരപ്പോടെയും അസ്വസ്ഥതയോടെയും ഇവരെ നോക്കുന്നതും വീഡിയോയിൽ കാണാം.

അത് മാത്രമല്ല, കടയിൽ ചുറ്റിയടിക്കുന്നതിനിടെ കുതിര പലതവണ തറയിൽ മലമൂത്ര വിസർജ്ജനം നടത്തുന്നുമുണ്ട്. അതോടെ അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ ക്ഷമ മുഴുവനായും നശിക്കുകയാണ്. വീഡിയോയിൽ, ഒരു ടാർഗെറ്റ് ജീവനക്കാരൻ "നീ എന്താണ് ചെയ്യുന്നത്? ഈ കുതിരയുമായി കടയിൽ നിന്ന് വേ​ഗം പുറത്തുപോകൂ!" എന്ന് ആക്രോശിക്കുന്നതും കേൾക്കാം. അതേസമയം, കടയിലുണ്ടായിരുന്നവരിൽ ചിലർ കുതിരയുമായി എത്തിയതിനെ രസകരമായിട്ടാണ് കണ്ടത്. ചിലരൊക്കെ കുതിരയെ ലാളിക്കുന്നതും കാണാം. എന്നാൽ, അധികം വൈകാതെ സെക്യൂരിറ്റി എത്തിയ കുതിരയെ കടയുടെ പുറത്തേക്ക് തെളിച്ചുകൊണ്ട് പോകുന്നതാണ് കാണുന്നത്.

 

 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകളും നൽകി. ആളുകൾക്ക് മാനസികമായി പിന്തുണ നൽകുന്നതിനുള്ള സർവീസ് ആനിമലാണോ ഇത് എന്നായിരുന്നു പലരുടേയും സംശയം. അതേസമയം, ഒരു വിഭാ​ഗം ഇതിനെ കൂളായി കണ്ടെങ്കിലും മറ്റ് ചിലർ കുതിരയുമായി ഷോപ്പിൽ കയറിയതിന് ആണ്‍കുട്ടികളെ വിമർശിക്കുകയായിരുന്നു. മാത്രമല്ല, കുതിര മലമൂത്രവിസർജ്ജനം നടത്തിയത് വൃത്തിയാക്കാതെ അവിടെ നിന്നും ഇറങ്ങിപ്പോന്നത് ശരിയായില്ല എന്നും പലരും വിമർശിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

തളർന്നിരിക്കുന്ന ട്രെയിൻ യാത്രക്കാർ, നീലത്തലപ്പാവ് വച്ച് ട്രേയുമായി ഒരു മനുഷ്യൻ, അതിമനോഹരം ഈ വീഡിയോ
അങ്ങനെയല്ല മുത്തശ്ശീ ഇങ്ങനെ; വീഡിയോ കോൾ ചെയ്യാൻ പഠിപ്പിച്ചു കൊടുത്ത് കൊച്ചുമകൾ, ഹൃദയം തൊടും ഈ വീഡിയോ!