ഇനി സ്വൽപം ഷോപ്പിം​ഗാവാം, സൂപ്പർമാർക്കറ്റിലെത്തിയ കരടി, വീ‍ഡിയോ

Published : Aug 10, 2021, 12:59 PM IST
ഇനി സ്വൽപം ഷോപ്പിം​ഗാവാം, സൂപ്പർമാർക്കറ്റിലെത്തിയ കരടി, വീ‍ഡിയോ

Synopsis

ഉദ്യോഗസ്ഥർ യുഎസ് ഫിഷ് ആന്റ് വൈൽഡ് ലൈഫ് സർവീസിനെ വിളിച്ച ശേഷം കരടിയെ ശാന്തമാക്കി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. 

ഒരു സൂപ്പര്‍മാര്‍ക്കറ്റാണ് സംഭവസ്ഥലം. പെട്ടെന്ന് ആളുകളെല്ലാം ധൃതിപ്പെട്ട് ഇറങ്ങുകയാണ്. എന്നാല്‍ ഒരു സ്ത്രീ ഭയപ്പെടാതെ ആ ക്ഷണിക്കപ്പെടാതെ എത്തിയ അതിഥിയെ വീഡിയോയില്‍ പകര്‍ത്തി. അത് വേറെയാരുമായിരുന്നില്ല ഒരു കരടിയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ശനിയാഴ്ച രാവിലെ ലോസ് ഏഞ്ചൽസിലെ ഒരു റാൽഫ്സ് സ്റ്റോറിനുള്ളിലാണ് സംഭവം നടന്നത്. 

ഏതായാലും കരടിയെ പുറത്ത് കടത്താന്‍ അവിടെ പൊലീസുദ്യോഗസ്ഥരോ അഗ്നിശമനാസേനാംഗങ്ങളോ ഉണ്ടായിരുന്നില്ല. അവസാനം ജീവനക്കാരാണ് കരടിയെ പുറത്തേക്കെത്തിച്ചത്. ലോസ് ഏഞ്ചൽസ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കരടി അപ്പോഴേക്കും പരിസരം വിട്ട് അടുത്തുള്ള വാൾമാർട്ടിന് പിന്നിൽ ഒളിച്ചിരുന്നു. ഉദ്യോഗസ്ഥർ യുഎസ് ഫിഷ് ആന്റ് വൈൽഡ് ലൈഫ് സർവീസിനെ വിളിച്ച ശേഷം കരടിയെ ശാന്തമാക്കി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. 

ഏതായാലും കരടി ശാന്തനായിരുന്നു. ആരെയും ഉപദ്രവിക്കുകയോ പിന്തുടരുകയോ ഒന്നും ചെയ്തിരുന്നില്ല. കടയിൽ ഷോപ്പിം​ഗിനെത്തിയ ഒരാളെപ്പോലെ യാതൊരു അപരിചിതത്വവും കൂടാതെയാണ് കരടിയെ വീഡിയോയിൽ കാണുന്നത്. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും