അയ്യയ്യേ മഹാമോശം; കോഫി മേക്കറിൽ അടിവസ്ത്രം കഴുകാമെന്ന് യുവതി, കണക്കിന് വിമർശിച്ച് സോഷ്യൽ മീഡിയ

Published : Feb 25, 2026, 11:56 AM IST
Tara Woodcox

Synopsis

ഹോട്ടൽ മുറിയിലെ കോഫി മേക്കർ ഉപയോഗിച്ച് അടിവസ്ത്രം കഴുകുന്ന 'ടിപ്പ്' പങ്കുവെച്ച് ഇൻഫ്ലുവൻസർ. വീഡിയോ വൈറലായതോടെ വൻ വിമർശനമാണ് ടാരാ വുഡ്‌കോക്സ് എന്ന ട്രാവൽ ഇൻഫ്ലുവൻസർക്കെതിരെ ഉയരുന്നത്.

യാത്രയ്ക്കിടയിൽ അടിവസ്ത്രങ്ങൾ തീർന്നുപോയാൽ എന്തുചെയ്യും? ബാത്ത്റൂമിലോ മറ്റോ കഴുകിയുണക്കി ഉപയോ​ഗിക്കും അല്ലേ? എന്നാൽ അമേരിക്കൻ ഇൻഫ്ലുവൻസറായ ടാരാ വുഡ്‌കോക്സ് പങ്കുവെച്ച 'ഹാക്ക്' കേട്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. ഹോട്ടൽ മുറികളിലെ കോഫി മേക്കറിനുള്ളിൽ അടിവസ്ത്രം ഇട്ട് 'ബ്രൂ' ബട്ടൺ അമർത്തിയാൽ തിളച്ച വെള്ളത്തിൽ അത് വൃത്തിയാകുമെന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്.

കോഫി പൗഡർ ഇടുന്ന ഭാഗത്ത് അടിവസ്ത്രം ചുരുട്ടി വെച്ച് മെഷീൻ പ്രവർത്തിപ്പിക്കാനാണ് യുവതി നിർദ്ദേശിക്കുന്നത്. 'നിങ്ങൾ യാത്ര ചെയ്യുമ്പോൾ കയ്യിൽ ആവശ്യത്തിന് അടിവസ്ത്രം ഇല്ലെങ്കിൽ പേടിക്കേണ്ട. എല്ലാ മുറിയിലും കോഫി പോട്ട് ഉണ്ടാകും. അതിനുള്ളിൽ വസ്ത്രം വെച്ച് ബട്ടൺ അമർത്തിയാൽ തിളച്ച വെള്ളം അതിലൂടെ കടന്നുപോകും. ഒരു ഫ്ലൈറ്റ് അറ്റൻഡന്റായ സുഹൃത്താണ് എനിക്ക് ഈ ബുദ്ധി പറഞ്ഞുതന്നത്' എന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്.

വീഡിയോ വൈറലായതോടെ വൻ വിമർശനമാണ് ഇൻഫ്ലുവൻസർക്ക് നേരെ ഉയരുന്നത്. ഇത് മര്യാദയില്ലാത്ത പ്രവർത്തിയാണ് എന്നും ഹോട്ടൽ അധികൃതർ ഇവർക്കെതിരെ നടപടി എടുക്കണമെന്നും പലരും ആവശ്യപ്പെട്ടു. 'ഇതൊന്നും ഒരു മിടുക്കല്ല. മറ്റുള്ളവരോടുള്ള പരിഗണന എന്ന ശീലം നമുക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇനി ഒരിക്കലും ഹോട്ടലിലെ കോഫി മേക്കർ ഉപയോഗിക്കില്ല' എന്ന് പലരും വീഡിയോ കണ്ട ശേഷം പ്രതികരിച്ചു.

 

 

സിങ്കിൽ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുന്നതിന് പകരം എന്തിനാണ് ഇത്രയും വൃത്തിഹീനമായ രീതി പരീക്ഷിക്കുന്നത് എന്നും പലരും ചോദിക്കുന്നു. ആളുകളുടെ ഭീഷണിയാകുന്ന ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും, ഇതിനെ 'ക്രിയേറ്റീവ്' എന്ന് വിളിക്കാനാവില്ലെന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

കാനഡയിലെ തൊഴിൽ സംസ്കാരം, കണ്ടുപഠിക്കണം; ചർച്ചയായി യുവതിയുടെ താരതമ്യ പോസ്റ്റ്
ട്രെയിൻ വൈകിയോടുകയാണെങ്കിൽ...'; തങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ വെളിപ്പെടുത്തി ട്രെയിൻ മാനേജർ, വീഡിയോ വൈറൽ