ഇങ്ങോട്ടൊന്നു വന്നേ, അടുത്ത മുറിയിലേക്ക് വിളിച്ച് വീട്ടുടമസ്ഥ, പെട്ടി കണ്ട ജോലിക്കാരിക്ക് സർപ്രൈസ്, സന്തോഷം കൊണ്ട് തുള്ളിച്ചാടി

Published : Apr 12, 2026, 04:10 PM IST
viral video

Synopsis

വീട്ടുജോലിക്കാരിക്ക് ഈ ചുടുകാലത്ത് അതിമനോഹരമായ ഒരു സമ്മാനം നല്‍കി വീട്ടുടമസ്ഥ. സന്തോഷം അടക്കാനാവാതെ യുവതി. അതിമനോഹം ഈ വീഡിയോ. ഹൃദയം കവരും. 

അതിമനോഹരങ്ങളായ ഒരുപാട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നമ്മുടെ കണ്ണും മനസും ഒരുപോലെ നിറയുന്ന അത്തരം വീഡിയോകളിൽ ഒന്നാണ് ഇതും. എങ്ങും ചൂടാണ് അല്ലേ? ഈ ചൂടുകാലത്ത് തങ്ങളുടെ വീട്ടിലെ ജോലിക്കാരിയെ കരുതലോടെ കണ്ട് അപ്രതീക്ഷിതമായി അവർക്ക് ഒരു എയർ കൂളർ സമ്മാനിക്കുന്ന വീട്ടുകാരാണ് വീഡിയോയിൽ ഉള്ളത്. ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോ 18 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

'കൊക്കോ ആൻഡ് ചിക്കോ' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജോലിക്കാരിയെ വീട്ടിലെ സ്ത്രീ സ്നേഹപൂർവ്വം അടുത്ത മുറിയിലേക്ക് വിളിക്കുന്നത് കാണാം. അവിടെ അവർക്കായി വലിയൊരു സമ്മാനവും ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. ജോലിക്കാരിക്ക് ഇത് എന്താണ് എന്ന് മനസിലായതുമില്ല. ഈ ആകാംക്ഷയോടെ പെട്ടി കണ്ടപ്പോള്‍ അത് ഒരു പുത്തന്‍ കൂളറിന്‍റെ പെട്ടിയാണ്. ഈ കൊടുംചൂടിൽ ഇങ്ങനെ ഒരു സമ്മാനം കണ്ടാൽ ആരാണ് ആഹ്ലാദിക്കാത്തത് അല്ലേ? സമ്മാനം കണ്ടതും സന്തോഷം അടക്കാനാവാതെ അവർ തുള്ളിച്ചാടുന്നതും വീട്ടുടമസ്ഥയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. 'ഞങ്ങളെയും ഞങ്ങളുടെ വളർത്തുമൃഗങ്ങളെയും സ്വന്തം മക്കളെപ്പോലെ നോക്കുന്ന ആളെ ഞങ്ങൾ തിരിച്ചും സംരക്ഷിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'അവർ നിങ്ങളെ കെട്ടിപ്പിടിച്ച രീതിയിൽ നിന്ന് തന്നെ നിങ്ങൾ അവർക്ക് നൽകുന്ന ബഹുമാനവും സ്വാതന്ത്ര്യവും വ്യക്തമാണ്' എന്നാണ് ഒരാൾ കുറിച്ചത്. എന്തൊരു നിഷ്കളങ്കമാണ് ഈ സന്തോഷവും സ്നേഹവും എന്നും ആളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തായാലും, ഈ ചൂടിന് നല്‌കാൻ ഇതിലും മികച്ചൊരു സമ്മാനമില്ല എന്ന കാര്യത്തിൽ സംശയമില്ല.

 

PREV
Read more Articles on
click me!

Recommended Stories

വാടകവീടും സ്വന്തം വീടും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ബെംഗളൂരുവിലെ ഐടി ജീവനക്കാരൻ, വീഡിയോ വൈറൽ
ആംബുലൻസില്ല, ഉണ്ടെങ്കിൽതന്നെ വരാൻ റോഡില്ല, രോഗിയായ സ്ത്രീയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു, പക്ഷേ വഴിമധ്യേ മരിച്ചെന്ന് ഡോക്ടർ