സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കവെ പീരിയഡ്സ്, ഡ്രസിലാകെ ചോരക്കറ, പക്ഷേ ആ അപരിചിതർക്ക് നന്ദി!

Published : Jul 24, 2026, 06:15 PM IST
viral video

Synopsis

'എനിക്ക് അപ്രതീക്ഷിതമായി പിരിയഡ്സായി, വസ്ത്രങ്ങളിൽ ചോരക്കറയായി അതാകെ ചീത്തയാവുകയും ചെയ്തു. ആ നിർണായക നിമിഷത്തിൽ എന്നെ സഹായിക്കാൻ മുന്നോട്ടുവന്നവരോട് ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു' എന്ന് ഖുശ്ബൂ കുറിച്ചു.

സിജെപി പ്രതിഷേധം ഇപ്പോഴും രാജ്യതലസ്ഥാനത്ത് തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധത്തെ അനുകൂലിച്ചുള്ള പരിപാടികളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അതേസമയം, പ്രതിഷേധത്തിനിടെ വെള്ളമോ ഭക്ഷണമോ ലഭിക്കാത്തവർക്ക് സഹായവുമായും അനേകങ്ങളെത്തുന്നുണ്ട്. അതുപോലെ തന്നെ, തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് ഖുശ്ബൂ എന്ന യുവതി. പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ ആർത്തവമുണ്ടാവുകയും വസ്ത്രത്തിൽ നിറയെ ചോരക്കറയാവുകയും ചെയ്തപ്പോൾ സഹായവുമായി എത്തിയ അപരിചിതരെ കുറിച്ചാണ് യുവതി പറയുന്നത്.

'എനിക്ക് അപ്രതീക്ഷിതമായി പിരിയഡ്സായി, വസ്ത്രങ്ങളിൽ ചോരക്കറയായി അതാകെ ചീത്തയാവുകയും ചെയ്തു. ആ നിർണായക നിമിഷത്തിൽ എന്നെ സഹായിക്കാൻ മുന്നോട്ടുവന്നവരോട് ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു' എന്ന് ഖുശ്ബൂ കുറിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, ഒരു യുവാവ് തന്റെ ബാഗിൽ നിന്ന് സാനിറ്ററി പാഡ് എടുത്ത് യുവതിക്ക് നൽകുന്നത് കാണാം. സഹായം നൽകിയ യുവാവിനും ഒപ്പമുണ്ടായിരുന്ന മറ്റുളളവർക്കും ഖുശ്ബൂ നന്ദി അറിയിക്കുന്നുണ്ട്.

'പ്രതിഷേധത്തിനിടെ എനിക്ക് ആർത്തവമുണ്ടായപ്പോൾ കുറച്ചു യുവാക്കളും ഒരു പെൺകുട്ടിയും ചേർന്നാണ് എന്നെ സഹായിച്ചത്. പ്രധാനമായും അതിലൊരു യുവാവാണ് മുന്നിൽ നിന്നത്. അവർ എന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് കൊണ്ടുപോവുകയും വൃത്തിയാക്കാൻ ടിഷ്യൂ പേപ്പറും സാനിറ്ററി പാഡും നൽകുകയും ചെയ്തു. എല്ലാവർക്കും ഒത്തിരി നന്ദി' എന്നും വീഡിയോയിൽ എഴുതിയിരിക്കുന്നത് കാണാം.

 

 

സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. യുവതിയെ സഹായിക്കാനെത്തിയ യുവാക്കളെ അഭിനന്ദിച്ച് അനേകങ്ങളാണ് കമന്റ് നൽകിയത്. ആർത്തവം ഒരു സാധാരണ കാര്യമാണ് എന്നും അത് മനസിലാക്കുന്നവരാണ് ഇന്നത്തെ യുവാക്കളെന്നും ആളുകൾ അഭിപ്രായപ്പെട്ടു. 'നിങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷം' എന്നാണ് യുവതിയെ സഹായിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ക്യാമറ വാങ്ങാനെന്നും പറഞ്ഞ് മകൻ കൂട്ടിക്കൊണ്ടുപോയത് മറ്റൊരു കടയിലേക്ക്, ആകപ്പാടെ അമ്പരന്ന് അച്ഛൻ, സർപ്രൈസ്; വീഡിയോ
'റീൽസ് തന്നെ ജീവിതം'; യുപിയിൽ ക്യാമറാമാനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ, കാരണം കേട്ട് ഞെട്ടി നെറ്റിസെൺസ്