'ഇതെന്റെ കടുവച്ചങ്ക് ലക്ഷ്മൺ'; കടുവയ്‍ക്കൊപ്പം സ്വിമ്മിം​ഗ്‍പൂളിൽ യുവതി, വീഡിയോ കാണാം

Published : Jul 07, 2024, 10:03 AM IST
'ഇതെന്റെ കടുവച്ചങ്ക് ലക്ഷ്മൺ'; കടുവയ്‍ക്കൊപ്പം സ്വിമ്മിം​ഗ്‍പൂളിൽ യുവതി, വീഡിയോ കാണാം

Synopsis

കടുവയെ അതിൻ്റെ കവിളിൽ വാത്സല്യത്തോടെ അവൾ ഉമ്മ വയ്ക്കുന്നതും വീഡിയോയിൽ കാണാം. കടുവയും അവളെ ഒന്ന് നോക്കുന്നുണ്ട്. പിന്നീട് അവളുടെ പുറത്തിരിക്കുന്നത് തുടരുകയാണ്. 

മൃ​ഗങ്ങളെ പേടിയുണ്ടോ? ചില മൃ​ഗങ്ങളെ പേടി കാണും. പൂച്ചകളെ പോലെയുള്ള വളർത്തുമൃ​ഗങ്ങളെയൊന്നും ചിലപ്പോൾ പേടി കാണണമെന്നില്ല അല്ലേ? എന്നാൽ, സം​ഗതി കടുവയാണെങ്കിലോ? എന്തായാലും പേടിക്കും. എന്നാൽ, കടുവയ്ക്കൊപ്പം നീന്താനിറങ്ങിയാൽ എന്താവും അവസ്ഥ. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഒരു യുവതി കടുവയ്ക്കൊപ്പം സ്വിമ്മിം​ഗ് പൂളിലുള്ള വീഡിയോയാണ് ഇത്. റിയോ ലില്ലി എന്നാണ് ഈ യുവതിയുടെ പേര്. അവൾ അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ലില്ലി മർട്ടിൽ ബീച്ച് സഫാരി എന്ന് പേരുള്ള ഒരു മൃഗശാല നടത്തുകയാണ്. ആനകൾ, സിംഹങ്ങൾ, കടുവകൾ, ഗൊറില്ലകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങൾ ഈ മൃഗശാലയിലുണ്ട്. മൃ​ഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാനാണത്രെ മിക്കവാറും ആളുകൾ അവിടെ പോകുന്നത്. ഈ മൃ​ഗങ്ങൾ ആരെയും ഉപദ്രവിക്കില്ല എന്നും പറയുന്നു. 

വൈറലായ വീഡിയോയിൽ സ്വിമ്മിം​ഗ് പൂളിൽ കടുവ ലില്ലിയുടെ പുറകിൽ സുഖമായി ഇരിക്കുന്നതാണ് കാണാൻ കഴിയുന്നത്. അവളും വളരെ സന്തോഷത്തിലാണ്. യാതൊരു പേടിയും അവളുടെ മുഖത്തോ പെരുമാറ്റത്തിലോ കാണാനില്ല. ‘എൻ്റെ കടുവ സുഹൃത്ത് ലക്ഷ്മൺ’ എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. കടുവയെ അതിൻ്റെ കവിളിൽ വാത്സല്യത്തോടെ അവൾ ഉമ്മ വയ്ക്കുന്നതും വീഡിയോയിൽ കാണാം. കടുവയും അവളെ ഒന്ന് നോക്കുന്നുണ്ട്. പിന്നീട് അവളുടെ പുറത്തിരിക്കുന്നത് തുടരുകയാണ്. 

റിയോ ലില്ലി തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളും നൽകിയത്. ഷമ എന്ന് പേരുള്ള യൂസർ കമന്റ് നൽകിയത്, ഇതുപോലെ ഒരു കടുവയേയാണ് തനിക്ക് തന്റെ ജീവിതത്തിൽ വേണ്ടത് എന്നാണ്. അതേസമയം, ഒരു കടുവയോട് ഇത്ര അടുത്ത് ഇടപഴകുന്നതുമായി ബന്ധപ്പെട്ട് ആശങ്ക പങ്കുവച്ചവരും ഉണ്ട്. 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും