മാരിമാറ്റി അനുഗ്രഹം ചൊരിഞ്ഞ് കുഞ്ഞിത്തെയ്യം, മനം കുളിർക്കും കാഴ്ച

മാരിമാറ്റി അനുഗ്രഹം ചൊരിഞ്ഞ് കുഞ്ഞിത്തെയ്യം, മനം കുളിർക്കും കാഴ്ച

Published : Aug 12, 2025, 03:17 PM ISTUpdated : Aug 12, 2025, 03:27 PM IST

കർക്കടകത്തിലെ മാരിയും ദോഷങ്ങളും നീക്കാൻ കുട്ടികൾ കെട്ടിയാടുന്ന വേടൻ തെയ്യം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കൊഴുമ്മലിൽ നിന്നാണ് കുഞ്ഞിത്തെയ്യത്തിന്‍റെ ഈ കാഴ്ച

അത്യുത്തര കേരളത്തിലെ ചില പ്രദേശങ്ങളിൽ കർക്കിടക മാസത്തിൽ കെട്ടിയാടിക്കുന്ന കുഞ്ഞിത്തെയ്യങ്ങളാണ് വേടൻ. ഉത്തര മലബാറിലെ ഗ്രാമീണ സംസ്‍കൃതിയുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വേടൻ കെട്ടിയാടൽ. വേടൻ തെയ്യത്തെ കെട്ടിയാടിക്കുന്നത് മലയ സമുദായക്കാരാണ്. കർക്കടകം 7 മുതൽ മലയന്‍റെ വേടൻ നാട്ടകങ്ങളിലൂടെ സഞ്ചരിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഈ കുഞ്ഞിത്തെയ്യം കെട്ടുന്നത്. എല്ലാ വീടുകളിലും എത്തുന്ന ഈ തെയ്യങ്ങൾ അനുഗ്രഹം ചൊരിയും. 

കാരാകർക്കിടകത്തിൽ ആടിയും വേടനും ആടുമ്പോൾ നാട്ടിലെ മാരികളും സർവ്വ വ്യാധികളും ദോഷങ്ങളുമൊക്കെ അകന്ന് ഐശ്വരത്തിന്‍റെയും സമ്പത്തിൻറെയും അധിദേവതയായ ലക്ഷ്‍മിദേവി കുടിയിരിക്കുമെന്നു വിശ്വാസം. തപസ് ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാൻ ശിവനും പാർവ്വതിയും വേട രൂപത്തിൽ എത്തിയ പുരാണ കഥയാണ് ഈ കുഞ്ഞിത്തെയ്യത്തിന്‍റെ പുരാവൃത്തം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കൊഴുമ്മലിൽ നിന്നാണ് വേടൻ കുഞ്ഞിത്തെയ്യത്തിന്‍റെ ഈ കാഴ്ച

Read more