ഇന്ത്യയിലെ സാമ്പത്തിക സാഹചര്യത്തെ ശ്രീലങ്കയുമായി താരതമ്യം ചെയ്യുന്നതില്‍ എന്തു കാര്യം? ഇന്ത്യന്‍ മഹായുദ്ധം

ഇന്ത്യയിലെ സാമ്പത്തിക സാഹചര്യത്തെ ശ്രീലങ്കയുമായി താരതമ്യം ചെയ്യുന്നതില്‍ എന്തു കാര്യം? ഇന്ത്യന്‍ മഹായുദ്ധം

Published : Jul 22, 2022, 08:58 PM IST

ശ്രീലങ്കയിലെ സംഭവങ്ങള്‍ ഇന്ത്യയ്ക്ക് എത്രത്തോളം മുന്നറിയിപ്പാണ്? ഇന്ത്യയിലെ സാമ്പത്തിക സാഹചര്യത്തെ ശ്രീലങ്കയുമായി താരതമ്യം ചെയ്യുന്നതില്‍ എന്തു കാര്യം? കാണാം ഇന്ത്യന്‍ മഹായുദ്ധം

ശ്രീലങ്കയിലെ സംഭവങ്ങള്‍ ഇന്ത്യയ്ക്ക് എത്രത്തോളം മുന്നറിയിപ്പാണ്? ഇന്ത്യയിലെ സാമ്പത്തിക സാഹചര്യത്തെ ശ്രീലങ്കയുമായി താരതമ്യം ചെയ്യുന്നതില്‍ എന്തു കാര്യം? കാണാം ഇന്ത്യന്‍ മഹായുദ്ധം

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ രാജി സ്പീക്കർ അംഗീകരിച്ചു. എന്നാൽ റെനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റാകുമെന്ന സൂചനകൾക്കിടെ ശക്തമായ പ്രതിഷേധം വീണ്ടും ഉയർത്തുകയാണ് പ്രക്ഷോഭകാരികൾ. റെനിലിനെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. പ്രധാന ഇടങ്ങളിലെല്ലാം ടെന്റുകൾ സ്ഥാപിച്ച് പ്രക്ഷോഭകാരികൾ ഇവിടെ തന്നെ തുടരുകയാണ്. 

സ്പീക്കർ ആക്ടിങ് പ്രസിഡൻറാകണമെന്നാണ് ഇവരുടെ ആവശ്യം. ഗോ ഹോം റെനിൽ എന്ന് പുതിയ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധം. റെനിൽ രാജി വയ്ക്കാതെ പ്രസിഡൻറ് ഓഫീസ് ഒഴിയില്ലെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി. പ്രസിഡൻറ് ഓഫീസിനകത്ത് വീണ്ടും പ്രക്ഷോഭകർ പ്രവേശിച്ചിട്ടുണ്ട്.

ഗോത്തബയ രജപക്സെ ഇന്നലെയാണ് രാജിവെച്ചത്. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. വിക്രമസിംഗെയും രാജിവെക്കണം എന്ന് ഇന്നലെ തന്നെ ഇവർ ആവശ്യപ്പെട്ടിരുന്നു.

രാജി പ്രഖ്യാപിക്കാൻ തയാറാകാതെയാണ് കഴിഞ്ഞ ദിവസം ഗോത്തബയ രജപക്സെ രാജ്യം വിട്ടത്. ഇതോടെയാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തിൽ മാലിദ്വീപിലേക്കാണ് ഗോത്തബയ കടന്നത്. എന്നാൽ ഏറെ വൈകിയാണ് പ്രസിഡന്റ് രാജ്യം വിട്ട കാര്യം ജനം അറിഞ്ഞത്.  ഒപ്പം ഭാര്യ യോമ രജപക്സെയും ഉണ്ട്. മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ള ഇവർ സിങ്കപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ഗോത്തബയ രാജിവയ്ക്കാതെ രാജ്യം വിട്ടെന്ന വാർത്ത പരസ്യമായതോടെ കൊളംബോയിൽ ജനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചു കയറി.  അടിയന്തര സാഹചര്യം നേരിടാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

24:05മോദിയുടെ സ്വപ്നം കേരളത്തിൽ വിജയിക്കുമോ? | Indian Mahayudham | 06 Dec 2025 | Narendra Modi | NDA
24:16ബിഹാറും പിടിച്ച് മോദി അധികാരം ഉറപ്പിക്കുന്നു, 'വോട്ടു ചോരി' തകർന്നോ? | Indian Mahayudham | 15 Nov 2025
23:45ബീഹാറിൽ മഹാസഖ്യത്തിലെ അടി തേജസ്വിക്ക് വിനയാകുമോ? | Indian Mahayudham | Bihar | 18 Oct 2025
23:03ആണവായുധം പാകിസ്ഥാനെ അടിക്കുന്നതിന് തടസ്സമല്ലെന്ന ഇന്ത്യൻ നിലപാട് ലോകത്തുണ്ടാക്കുന്ന ചലനം എന്ത്?
19:59അയോധ്യയുടെ സ്വാധീനം തെരഞ്ഞെടുപ്പിൽ കുറഞ്ഞോ? ചർച്ച ജനങ്ങളുടെ വിഷയങ്ങളിലേക്ക് തിരിഞ്ഞോ?
20:54രാഹുൽ ഗാന്ധിയാണ് നേതാവ് എന്ന് എംകെ സ്റ്റാലിൻ പറഞ്ഞത് ഇന്ത്യ സഖ്യത്തിലെ പൊതുവികാരമോ?
19:59ഇന്ത്യ സഖ്യത്തിലെ യോജിപ്പ് തെരഞ്ഞെടുപ്പ് ചിത്രം മാറ്റുമോ?
21:04കെജ്‌രിവാൾ അറസ്റ്റിലായത് ദില്ലിയിലെയും പഞ്ചാബിലെയും രാഷ്ട്രീയം എങ്ങനെ മാറ്റും?
22:15ഇലക്ട്രൽ ബോണ്ട്  മോദിക്കെതിരായ 'ബോഫോഴ്സും' 'ടുജിയും' ആകാൻ സാധ്യതയുണ്ടോ?
22:50മോദി തുടർച്ചയായി കേരളത്തിലും തമിഴ്നാട്ടിലും എത്തുന്നതിന് കാരണമെന്ത്?
Read more