ഇന്ത്യൻ മഹാസമുദ്രത്തിലെ കോറൽ സൂപ്പർഹൈവേ, കുഞ്ഞുങ്ങളെ അടക്കം ചെയ്യുന്ന ഏഷ്യൻ ആനകൾ; പ്രപഞ്ചം ഒരു വിസ്മയം

Mar 16, 2024, 1:30 PM IST

ഇത്തവണ പ്രപഞ്ചവും മനുഷ്യനും ഇത്തവണ പരിചയപ്പെടുത്തുന്ന പുത്തൻ വിശേഷങ്ങൾ
 

മരണപ്പെടുന്ന കുഞ്ഞുങ്ങളെ അടക്കം ചെയ്യുന്ന ഏഷ്യൻ ആനകൾ

പുതിയൊരു പഠനത്തിന്റെ അടിസ്ഥാനത്തിൽ മരണപ്പെടുന്ന സ്വന്തം കുഞ്ഞുങ്ങളെ അടക്കം ചെയ്യുന്നവരാണ് ഏഷ്യൻ ആനകൾ.മാത്രമല്ല കൂട്ടത്തിലുള്ള ആനകൾ ഇതിൽ പങ്കുചേരുകയും ചെയ്യും.ഇന്ത്യയിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത് ദി ജേർണൽ ഓഫ് ത്രട്ട്ന്ഡ് ടാക്സയിലാണ്.

സാമൂഹ്യപഠനം നടത്തുന്ന  ബംബിൾ ബീ തേനീച്ചകൾ 

ലണ്ടനിലെ ക്വീൻ മേരി സർവ്വകലാശാലയിലെ ഗവേഷകരാണ് ശ്രദ്ധേയമായ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.പസ്സിൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത് നേച്ചർ മാഗസിനിലാണ്.

ചീയേർസ് പറയുന്ന പ്രോട്ടോസ്റ്റാറുകൾ

രണ്ട് നക്ഷത്രങ്ങൾക്ക് സമീപം എഥനോളിന്റെയും അസറ്റിക് ആസിഡിന്റെയും സാന്നിധ്യം കണ്ടെത്തി ജെയിംസ് വെബ്ബ് ദൂരദർശിനി.രണ്ട് പ്രോട്ടോസ്റ്റാറുകൾക്ക് ചുറ്റുമായിട്ടാണ് ഇത്തരം ജൈവ തന്മാത്രകളെ തണുത്തുറഞ്ഞ മേഘങ്ങളുടെ രൂപത്തിൽ കണ്ടെത്തിയത്.ഈ പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത് അസ്‌ട്രോണോമി ആൻഡ് അസ്‌ട്രോഫിസിക്സ് ജേർണലിലാണ്. 

ഇന്ത്യൻ മഹാസമുദ്രത്തിലെ കോറൽ സൂപ്പർ ഹൈവേ

ഇന്ത്യൻ മഹാസമുദ്രത്തിലെ പവിഴപുറ്റുകൾ പരസ്പര ബന്ധിതമാണെന്ന് പുതിയൊരു പഠനം.സയന്റിഫിക്ക് റിപോർട്ട്സിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം വന്നിരിക്കുന്നത്.