Latest Videos

രണ്ടാം ലോകമഹായുദ്ധത്തിനിടെ ഇന്ത്യയില്‍ തകര്‍ന്ന് വീണ 600 യുഎസ് യുദ്ധ വിമാനങ്ങള്‍ !

By Web TeamFirst Published Dec 15, 2023, 11:15 AM IST
Highlights

ഇന്തോ-അമേരിക്കൻ സംഘം ഇന്ത്യയുടെ അരുണാചൽ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മ്യാൻമര്‍, ചൈന അതിർത്തിയിലുമുള്ള  15,000 അടി (4,572 മീറ്റർ) ഉയരത്തിൽ ഇടതൂർന്ന ഉഷ്ണമേഖലാ വനങ്ങളില്‍ 14 വര്‍ഷമാണ് പഴയ യുഎസ് യുദ്ധവിമാനങ്ങള്‍ തേടി അലഞ്ഞത്. 


ണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യന്‍ സൈനീകരുടെ പങ്കിനെ കുറിച്ചുള്ള പുനര്‍വായനങ്ങള്‍ അടുത്തകാലത്താണ് പുറത്ത് വന്ന് തുടങ്ങിയത്. ഇതിനിടെയാണ് 2009 മുതല്‍ ഇന്ത്യയുടെയും യുഎസിന്‍റെയും സംയുക്ത സംഘം അരുണാചല്‍പ്രദേശിലെ പര്‍വ്വത മേഖലകളില്‍ വലിയ തോതിലുള്ള തിരച്ചില്‍ ആരംഭിക്കുന്നതും. കിഴക്കാംതൂക്കായ പര്‍വ്വതങ്ങളും അഗാധ ഗര്‍ത്തങ്ങളും പീഠഭൂമികളും താണ്ടി അവര്‍ ഒടുവില്‍ ചില കണ്ടെത്തലുകള്‍ നടത്തി. അവയെല്ലാം ഇന്ന് അരുണാചലിലെ പാസിഘട്ട് നഗരത്തില്‍ 'ദി ഹംപ്' എന്ന മ്യൂസിയത്തിൽ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിനായി വച്ചിരിക്കുന്നു. ആ പുരാവസ്തുക്കള്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ഇന്ത്യന്‍ ഭൂമിയില്‍ തകര്‍ന്നടിഞ്ഞ യുഎസ് യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങളായിരുന്നു. 

പ്രാദേശിക ഗോത്രങ്ങളുടെ സഹായത്തോടെ 20 ഓളം വിമാനങ്ങളും കാണാതായ നിരവധി വിമാനങ്ങളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് നിന്നും കണ്ടെത്തി. ഒപ്പം യുഎസ് സൈനീകരുടെ തിരിച്ചറിയല്‍ ബ്രേസ്ലെറ്റ് ഉള്‍പ്പടെ അക്കാലത്തെ തോക്കുകളും മിഷ്യന്‍ഗണ്ണുകളും ഓക്സിജന്‍ സിലിണ്ടറുകളും മറ്റ് നിരവധി വസ്തുക്കളും ഈ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തി. പർവ്വതാരോഹകർ, വിദ്യാർത്ഥികൾ, ആരോഗ്യപ്രവര്‍ത്തകര്‍, ഫോറൻസിക് - പുരാവസ്തു ഗവേഷകർ, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ ആ ഇന്തോ-അമേരിക്കൻ സംഘം ഇന്ത്യയുടെ അരുണാചൽ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മ്യാൻമര്‍, ചൈന അതിർത്തിയിലുമുള്ള  15,000 അടി (4,572 മീറ്റർ) ഉയരത്തിൽ ഇടതൂർന്ന ഉഷ്ണമേഖലാ വനങ്ങളില്‍ 14 വര്‍ഷമാണ് പഴയ യുഎസ് യുദ്ധവിമാനങ്ങള്‍ തേടി അലഞ്ഞത്. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പുരാതന നഗരത്തില്‍ നിന്ന് 93 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ കണ്ടെത്തല്‍ !

തമിഴന്‍റെ ചരിത്രം മാറുമോ? ശിവകലൈയിലെ ശ്മശാനത്തിൽ കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കം !

80 വര്‍ഷങ്ങള്‍ക്ക് മുമ്പ്,  42 മാസം നീണ്ട് നിന്ന രണ്ടാം ലോകമഹായുദ്ധ കാലത്ത് അരുണാചല്‍ പ്രദേശിലെ ഹിമാലയന്‍ പര്‍വ്വത പ്രദേശത്ത് തകര്‍ന്ന് വീണത് ഏകദേശം 600 അമേരിക്കൻ ട്രാൻസ്പോർട്ട് വിമാനങ്ങളായിരുന്നു. ഒപ്പം 1,500 എയർമാൻമാരെയും സൈനികരെയും നഷ്ടപ്പെട്ടു. അമേരിക്കയ്ക്ക് മാത്രമല്ല, ചൈനീസ് പൈലറ്റുമാരും റേഡിയോ ഓപ്പറേറ്റർമാരും സൈനികരും ഈ മേഖലയില്‍ മരിച്ച് വീണു. ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ അച്ചുതണ്ട് ശക്തികള്‍ രണ്ടാം ലോകമഹായുദ്ധത്തിനിടെ ഇന്ത്യയിലേക്ക് പുതിയൊരു യുദ്ധ വഴി തുറന്നത് അരുണാചല്‍ പ്രദേശ് അടങ്ങുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലൂടെയായിരുന്നു. 

അന്ന് ഫ്രാൻസ്, യുകെ, യുഎസ്, സോവിയറ്റ് യൂണിയൻ, എന്ന സഖ്യകക്ഷിയുടെ ഭാഗമായിരുന്ന ചൈനയെ സഹായിക്കാന്‍ 1942 ഏപ്രിലിൽ ആരംഭിച്ച യുഎസ് സൈനിക ഓപ്പറേഷൻ, 6,50,000 ടൺ യുദ്ധസാമഗ്രികളാണ് ഈ മേഖലയിലൂടെ കടത്തി വിട്ടത്. ജപ്പാനായിരുന്നു മേഖലയിലെ പ്രധാന എതിരാളി. ഇന്നത്തെ മ്യാന്മാറിലൂടെയുള്ള ജപ്പാന്‍റെ കരമാര്‍ഗ്ഗമുള്ള മുന്നേറ്റത്തെ ബ്രീട്ടന്‍, ഇന്ത്യന്‍ ശിപായിപട്ടാളത്തെ ഉപയോഗിച്ച് ഫലപ്രദമായ തടഞ്ഞു. അതോടെ ഈ പ്രദേശത്ത് കൂടിയുള്ള വ്യാമ ഗതാഗതം വര്‍ദ്ധിച്ചു. പക്ഷേ, ആയുധങ്ങളുമായി അതിദുര്‍ഘടമായ പര്‍വ്വതങ്ങള്‍ക്ക് മുകളിലൂടെ പറന്ന യുഎസ് യുദ്ധവിമാനങ്ങള്‍ പലതും പ്രതികൂല കാലാവസ്ഥയില്‍ തകര്‍ന്നു വീണു. ഈ ചരിത്രാവശിഷ്ടങ്ങളുടെ വീണ്ടെടുപ്പായിരുന്നു ആ 14 വര്‍ഷത്തെ തിരച്ചില്‍.

രാത്രി പെരുമഴയത്ത് ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റിനൊപ്പം പെട്ടാല്‍? മൊബൈല്‍ വെളിച്ചത്തിലൊരു ടാറ്റൂ വീഡിയോ !

click me!