ടൈറ്റാനിക്ക് സിനിമയില്‍ റോസിനെ രക്ഷിച്ച ആ വാതില്‍ പലകയും ലേലത്തില്‍; വില പക്ഷേ, ഞെട്ടിക്കും

By Web TeamFirst Published Mar 27, 2024, 4:00 PM IST
Highlights

ലോകമെമ്പാടുമുള്ള 5,500 ലേലക്കാരാണ് ടൈറ്റാനിക്ക് സിനിമയില്‍ ഉപയോഗിച്ച വസ്തുക്കള്‍ ലേലം കൊള്ളാനായി എത്തിയത്. നിരവധി സിനിമകളില്‍ ഉപയോഗിച്ച 1,600 ഓളം വസ്തുക്കളാണ് ലേലത്തിന് ഉണ്ടായിരുന്നത്. 


1912 -ല്‍ മഞ്ഞ് മലയില്‍ ഇടിച്ച് കടലാഴങ്ങളിലേക്ക് മുങ്ങിപ്പോയ ടൈറ്റാനിക്ക് കപ്പലിനെ അധികരിച്ച് ജെയിംസ് കാമറൂണ്‍ 1997 ല്‍ പുറത്തിറക്കിയ ചിത്രമാണ് ടൈറ്റാനിക്. മുങ്ങിപ്പോയ കപ്പലിനേക്കാളും പ്രശസ്തി നേടിയ സിനിമ വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുകയാണ്. അതും സിനിമയില്‍ ഉപയോഗിച്ച വസ്തുക്കളുടെ ലേലത്തിലൂടെ. ലേലത്തിലെ ഏറ്റവും വില പിടിപ്പുള്ള വസ്തു, കടലാഴങ്ങളില്‍ മുങ്ങും മുമ്പ് റോസും ജാക്കും (കെയ്റ്റ് വിന്‍സ്ലെറ്റും  ലിയൊനാര്‍ഡോ ഡി കാപ്രിയോയും) കൈകോര്‍ത്ത് കിടന്ന ആ വാതില്‍‌ പലക തന്നെ. 

സിനിമയില്‍ റോസിനെ കടലാഴങ്ങളില്‍ മുങ്ങാതെ രക്ഷിച്ച അതേ വാതില്‍ പലക, ഒന്നും രണ്ടും ലക്ഷമല്ല, 5,99,14,784 കോടിക്കാണ് (7,18,750 ഡോളര്‍) ആ വാതില്‍ പാളി ലേലത്തില്‍ പോയത്. ലോകമെമ്പാടുമുള്ള 5,500 ലേലക്കാരാണ് ടൈറ്റാനിക്ക് സിനിമയില്‍ ഉപയോഗിച്ച വസ്തുക്കള്‍ ലേലം കൊള്ളാനായി എത്തിയത്. നിരവധി സിനിമകളില്‍ ഉപയോഗിച്ച 1,600 ഓളം വസ്തുക്കളാണ് ലേലത്തിന് ഉണ്ടായിരുന്നത്. ഇവ ലേലം ചേയത് 15.7 മില്യൺ ഡോളറാണ് ലേല സ്ഥാപനം നേടിയത്. അഞ്ച് ദിവസം നീണ്ടുനിൽന്ന ലേലം ഡാലസിലെ ഹെറിറ്റേജിന്‍റ ആസ്ഥാനത്താണ് നടന്നത്. ലേല സ്ഥാപനത്തിന്‍റെ വെബ് സൈറ്റില്‍ ലേലം  തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. 

'ഐഡിയ സൂപ്പര്‍ അളിയാ സൂപ്പർ... '; പൂരി വീഡിയോയെ വൈറലാക്കിയ പശ്ചാത്തല ശബ്ദത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

'ജ്വലിക്കുന്ന ചൂള'യില്‍ രാഷ്ട്രീയ സ്ഥിരത നഷ്ടപ്പെട്ട് വിയറ്റ്നാം

ടൈറ്റാനിക്കിലെ വസ്തുക്കളില്‍ ലേലക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതും "ഹീറോ ഫ്ലോട്ടിംഗ് വുഡ് പാനൽ" എന്നറിയപ്പെട്ട ആ വാതില്‍ പാളി തന്നെയായിരുന്നു. യഥാര്‍ത്ഥ കപ്പലിലെ ഭാഗങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതായിരുന്നു ആ വാതില്‍ പാളി.  ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിന്‍റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന റോക്കോകോ ശൈലിയിൽ സവിശേഷവും സങ്കീർണ്ണമായ പുഷ്പ ഡിസൈനുകൾ ആ വാതില്‍ പാളിയില്‍ ഉണ്ടായിരുന്നു. സിനിമയില്‍ കെയ്റ്റ് വിന്‍സ്ലെറ്റും ലിയൊനാര്‍ഡോ ഡി കാപ്രിയോയും ധരിച്ചിരുന്ന പല വസ്തുക്കളും ലേലത്തിനെത്തിയിരുന്നു. 

തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്


 

click me!