
ദില്ലി: നരേന്ദ്ര മോദിക്ക് ഡോണൾഡ് ട്രംപിനെ ഭയമെന്ന് രാഹുൽ ഗാന്ധി.റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിക്കാൻ ട്രംപിനെ മോദി അനുവദിച്ചു.ട്രംപിനെ ഖണ്ഡിക്കാൻ മോദി തയ്യാറാകുന്നില്ലെന്നും രാഹുൽ സമൂഹമാധ്യമത്തില്‍ കുറിച്ചു
ഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി ഉറപ്പു നല്കിയതായി ഡോണൾഡ് ട്രംപ് നേരത്ത പറഞ്ഞു.ഇതിന് കുറച്ചു നാൾ കൂടി കാത്തിരുന്നാൽ മതിയെന്നും ട്രംപ് പറഞ്ഞു.ചൈന ഇതേ നിലപാട് സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.ഇന്ത്യ ഈ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല. യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയിൽ തീരുവയ്ക്കു ശേഷം 12 ശതമാനം കുറവെന്നാണ് കണക്കുകൾ.