അമ്പമ്പോ! വെറും ഒരു മണിക്കൂറിൽ 450 കിമി ദൂരം പിന്നിടാം! പുതിയൊരു ബുള്ളറ്റ് ട്രെയിൻ കൂടി ഓടിച്ച് ചൈന

Published : Jan 04, 2025, 03:36 PM IST
അമ്പമ്പോ! വെറും ഒരു മണിക്കൂറിൽ 450 കിമി ദൂരം പിന്നിടാം! പുതിയൊരു ബുള്ളറ്റ് ട്രെയിൻ കൂടി ഓടിച്ച് ചൈന

Synopsis

അതിവേഗ ബുള്ളറ്റ് ട്രെയിനിൻ്റെ പുതുക്കിയ മോഡൽ അവതരിപ്പിച്ച് ചൈന. പരീക്ഷണ സമയത്ത് അതിൻ്റെ വേഗത മണിക്കൂറിൽ 450 കിലോമീറ്റ‍ർ ആയിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിനായി ഇത് മാറിയെന്ന് ഈ ട്രെയിൻ വികസിപ്പിച്ചെടുത്ത ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ്പ് കോ അവകാശപ്പെടുന്നു.

ചൈന തങ്ങളുടെ അതിവേഗ ബുള്ളറ്റ് ട്രെയിനിൻ്റെ പുതുക്കിയ മോഡൽ അവതരിപ്പിച്ചു. പരീക്ഷണ സമയത്ത് അതിൻ്റെ വേഗത മണിക്കൂറിൽ 450 കിലോമീറ്റ‍ർ ആയിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിനായി ഇത് മാറിയെന്ന് ഈ ട്രെയിൻ വികസിപ്പിച്ചെടുത്ത ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ്പ് കോ അവകാശപ്പെടുന്നു. ചൈന സ്‌റ്റേറ്റ് റെയിൽവേ ഗ്രൂപ്പ് കോ (ചൈന റെയിൽവേ) പറയുന്നതനുസരിച്ച്, CR450 പ്രോട്ടോടൈപ്പ് എന്നറിയപ്പെടുന്ന പുതിയ മോഡൽ, യാത്രാ സമയം കൂടുതൽ കുറയ്ക്കുകയും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. 

പ്രവർത്തന വേഗത, ഊർജ്ജ ഉപഭോഗം, ആന്തരിക ശബ്‍ദം, ബ്രേക്കിംഗ് ദൂരം എന്നിവയ്‌ക്കൊപ്പം CR450 പ്രോട്ടോടൈപ്പ് മണിക്കൂറിൽ 450 കിലോമീറ്റർ എന്ന പരീക്ഷണ വേഗത കൈവരിച്ചതായി ചൈനീസ് മാധ്യമമായി സിൻഹുവയുടെ റിപ്പോർട്ടിൽ പറയുന്നു. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ ഓടുന്ന, നിലവിൽ സർവീസ് നടത്തുന്ന CR400 ഹൈ സ്‍പീഡ് റെയിലിനേക്കാൾ നേക്കാൾ വളരെ വേഗതയുള്ളതാണ് ഇത്. CR450 വേഗതയേറിയത് മാത്രമല്ല, കാര്യക്ഷമതയിലും പ്രകടനത്തിലും മെച്ചപ്പെടുത്തലുകളും ഉണ്ട്. ഇത് 12 ശതമാനം ഭാരം കുറഞ്ഞതാണ്. 20 ശതമാനം കുറവ് ഊർജ്ജം ഉപയോഗിക്കുന്നു.കൂടാതെ അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച് ബ്രേക്കിംഗ് പ്രകടനത്തിൽ 20% വർദ്ധനവ് ഉണ്ട്.

ചൈന റെയിൽവേ പ്രോട്ടോടൈപ്പിനായി ലൈൻ ടെസ്റ്റുകളുടെ ഒരു പരമ്പര ക്രമീകരിക്കുകയും CR450 വാണിജ്യ സേവനത്തിലേക്ക് എത്രയും വേഗം പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കാൻ സാങ്കേതിക സൂചകങ്ങൾ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യും. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, ചൈനയുടെ പ്രവർത്തന എച്ച്എസ്ആർ ട്രാക്കുകൾ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏകദേശം 47,000 കിലോമീറ്ററിൽ എത്തിയിട്ടുണ്ട്. എച്ച്എസ്ആർ നെറ്റ്‌വർക്ക് വിപുലീകരണം രാജ്യത്തിൻ്റെ സാമ്പത്തിക സാമൂഹിക വികസനത്തിലും യാത്രാ സമയം കുറയ്ക്കുന്നതിലും റെയിൽവേ റൂട്ടുകളിൽ വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചൈന പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

പാപങ്ങൾ കഴുകി കളയുന്ന പാപനാശം! ആത്മീയതയും സാഹസികതയുമെല്ലാം ഒറ്റയിടത്ത്, കേരളത്തിന്റെ സ്വന്തം വര്‍ക്കല
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ