സഞ്ചാരികൾ കാത്തിരുന്ന ദിവസം വന്നെത്തി; അഗസ്ത്യാര്‍കൂടം ട്രക്കിംഗിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

Published : Jan 08, 2025, 04:00 AM IST
സഞ്ചാരികൾ കാത്തിരുന്ന ദിവസം വന്നെത്തി; അഗസ്ത്യാര്‍കൂടം ട്രക്കിംഗിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

Synopsis

ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിം​ഗ് ബുക്ക് ചെയ്യാൻ മൂന്ന് ഘട്ടങ്ങളായി സന്ദർശകർക്ക് അവസരം ലഭിക്കും. 

തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിം​ഗ് ജനുവരി 20ന് ആരംഭിച്ച് ഫെബ്രുവരി 22ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. 

ട്രക്കിം​ഗില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഈ വര്‍ഷത്തെ ബുക്കിം​ഗ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സന്ദര്‍ശകര്‍ കര്‍ശനമായും പാലിക്കണം. ജനുവരി 20 മുതല്‍ 31 വരെയുള്ള ട്രക്കിം​ഗിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്ന് മുതല്‍ 10 വരെയുള്ള ട്രക്കിം​ഗിന് ജനുവരി 21നും ഫെബ്രുവരി 11 മുതല്‍ 22 വരെയുള്ള ട്രക്കിം​ഗിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ബുക്കിംങ് ആരംഭിക്കും.

READ MORE: മലപ്പുറത്തുകാരുടെ ശ്രദ്ധയ്ക്ക്, ഒരു ഓഫറുണ്ട്! നികുതി അടച്ചാൽ സ്മാർട് ടിവി; വെറൈറ്റി ട്രിക്കുമായി നഗരസഭ

PREV
click me!

Recommended Stories

കാനഡയിലേക്ക് പറക്കാൻ ഇനി കുറച്ച് സമയം മതി; ഡൽഹി-ടൊറന്‍റോ നോൺ-സ്റ്റോപ്പ് സർവീസുമായി എയർ ഇന്ത്യ
ഒറ്റയ്ക്ക് യാത്ര ചെയ്ത സ്‍ത്രീക്ക് ഒമ്പത് ടിക്കറ്റുകൾ! പ്രിയദർശിനി ബസുകളിലെ വമ്പൻ തട്ടിപ്പ് കയ്യോടെ പിടിച്ചത് ഇങ്ങനെ