പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലെ വെള്ളച്ചാട്ടത്തിലേയ്ക്ക് ഒരു ട്രക്കിം​ഗ്; പോകാം തുഷാര​ഗിരിയിലേയ്ക്ക് 

Published : Feb 12, 2025, 11:20 AM IST
പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലെ വെള്ളച്ചാട്ടത്തിലേയ്ക്ക് ഒരു ട്രക്കിം​ഗ്; പോകാം തുഷാര​ഗിരിയിലേയ്ക്ക് 

Synopsis

കോഴിക്കോട് നിന്ന്  50 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് അതിമനോഹരമായ തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 

വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. അത്തരത്തിൽ വെള്ളച്ചാട്ടത്തിന്റെ ഭം​ഗി ആസ്വദിക്കാനും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്ക് ഒപ്പമോ സമയം ചെലവഴിക്കാനും പറ്റിയ ഇടമാണ് കോഴിക്കോട് ജില്ലയിലെ തുഷാര​ഗിരി വെള്ളച്ചാട്ടം. കോഴിക്കോട് നിന്ന്  50 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.

തുഷാര​ഗിരി വെള്ളച്ചാട്ടത്തിലേയ്ക്ക് എത്താൻ എളുപ്പമാണെങ്കിലും മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താന്‍ കാഠിന്യമേറിയ ട്രക്കിം​ഗ് ആവശ്യമാണ്. ട്രക്കിം​ഗ് പൂർത്തിയാക്കിയ ശേഷം തുഷാര​ഗിരി വെള്ളച്ചാട്ടത്തിലൊരു കുളി പാസാക്കിയാൽ മനസും ശരീരവും തണുക്കും. ഇവിടെ നിന്ന് കാട്ടിലൂടെ നടന്ന് വൈത്തിരിയിലെത്താം. അൽപ്പം അഡ്വഞ്ച‍ർ താത്പ്പര്യമുള്ളവർക്ക് ഈ വഴിയിലൂടെ വയനാട്ടിലേയ്ക്ക് ഒരു ദീർഘദൂര നടത്തവും പരീക്ഷിക്കാവുന്നതാണ്. 

എങ്ങനെ എത്താം

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : കോഴിക്കോട്, ഏകദേശം 50 കി. മീ. 
അടുത്തുള്ള വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 23 കി. മീ.

READ MORE: വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഈ ഡെസ്റ്റിനേഷൻ പരിഗണിക്കാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലൈറ്റ് ക്യാൻസൽ, എങ്ങും സൈറൺ; പ്രശ്നബാധിത മേഖലകളിൽ കുടുങ്ങിയാൽ എന്തുചെയ്യണം? അറിയാം 5 വഴികൾ
മലകയറ്റമായാലും മരുഭൂമിയായാലും ഷൂസ് മാറ്റണം; യാത്രാപ്രേമികൾ അറിയേണ്ട ഫുട്‌വെയർ ടിപ്‌സ്