Aryan Kathuria

ആര്യൻ കദൂരിയ

Current Status Live
Profession നടൻ
Famous For സിനിമ, മോഡലിംഗ്
Birthplace കൊച്ചി

Biography

Aryan Kathuria Early Life And Education

ബിഗ് ബോസ് പ്രേമികളെ കയ്യിലെടുക്കുമോ നടൻ ആര്യൻ കദൂരിയ?ഒരു നടനെന്ന നിലയിലുള്ള ആര്യന്റെ യാത്ര വളരെ ശ്രദ്ധേയമാണ്. അവിസ്‍മരണീയമായ വേഷങ്ങളും അഭിനയവും കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആര്യന് കഴിഞ്ഞിട്ടുണ്ട്. 50 ൽ അധികം പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ച ആര്യൻ പതിയെ സിനിമയിൽ ചുവടുറപ്പിക്കുകയായിരുന്നു. നിവിൻപോളി നായകനായെത്തിയ "1983"എന്ന ചിത്രത്തിലൂടെയാണ് ആര്യൻ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് "ഓർമ്മകളിൽ", "ഫാലിമി" എന്നീ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ച വെച്ചു. ഈ വർഷം റിലീസ് ആയ വടക്കൻ എന്ന ചിത്രത്തിലും ആര്യൻ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2022 ൽ ആമസോൺ പ്രൈം ഡേറ്റിംഗ് റിയാലിറ്റി ഷോയായ 'ഡേറ്റ് ബാസി' യിലും ആര്യൻ കദൂരിയ പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യ ചിത്രങ്ങളിലും സിനിമയിലും മാത്രമല്ല മോഡലിംഗിലും ആര്യൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‍കീ ഐസ്ക്രീമിന്റെ മുഖമായി തിളങ്ങിയ ആര്യനിൽ നിന്നും വടക്കനിലെ പ്രധാന കഥാപാത്രമായി എത്തി നിൽക്കുന്ന ആര്യനിലേക്കുള്ള ദൂരം ചെറുതല്ല. സ്പോർട്‍സ്, ഡാൻസ്, നാടകം എന്നീ മേഖലകളിലും ആക്റ്റീവ് ആയ ആര്യന്റെ കളി ഇനി ബിഗ് ബോസ്സിലാണ്. മറ്റ് മത്സരാർത്ഥികൾക്കൊപ്പം പിടിച്ച് നിൽക്കാൻ ആര്യന് കഴിയുമോ ? ലവ് ട്രാക്കും, വിക്‌ടിം ട്രാക്കും, പെങ്ങളൂട്ടി ട്രാക്കും ഒന്നുമില്ലാതെ പുതിയ കളിയും പുതിയ തന്ത്രവുമായി ആര്യൻ ജയിച്ച് മുന്നേറുമോ?

© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited)