ഡോ. ബിന്നി സെബാസ്റ്റ്യൻ
| Current Status | Live |
|---|---|
| Profession | ഡോക്ടർ, നടി |
| Famous For | സീരിയല്‍ |
| Birthplace | തിരുവനന്തപുരം |
Biography
Dr Binny Sebastian Early Life And Educationമിനിസ്ക്രീനിന്റെ പ്രിയതാരം, ബിഗ് ബോസിൽ തിളങ്ങാൻ ഡോ. ബിന്നി സെബാസ്റ്റ്യൻഎല്ലാ ബിഗ് ബോസ് മലയാളം സീസണുകളിലും സീരിയൽ മേഖലയിൽ നിന്നും ഒന്നിൽ കൂടുതൽ പേർ മത്സരാർത്ഥികളായി എത്താറുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതർ ആയതുകൊണ്ടു തന്നെ ഇവരെ പ്രത്യേകം പരിചപ്പെടുത്തേണ്ട കാര്യമില്ല. അത്തരത്തിലൊരാൾ ബിഗ് ബോസ് മലയാളം സീസൺ 7ലും എത്തുകയാണ്. പേര് ബിന്നി സെബാസ്റ്റ്യൻ. ഏഷ്യാനെറ്റിലെ റൊമാറ്റിക് സീരിയലായ ഗീതാഗേവിന്ദം താരമാണ് ബിന്നി. 2023ൽ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് ഗീതാഗോവിന്ദം. ഗോവിന്ദ് മാധവന്റെയും ഗീതുവിന്റെയും കഥ പറഞ്ഞ സീരിയലിന് പ്രേക്ഷകർ ഏറെയാണ്. ഇതിൽ ഗോവിന്ദ് ആയി സാജൻ സൂര്യ എത്തിയപ്പോൾ ഗീതുവായി വേഷമിടുന്നത് ബിന്നി സെബാസ്റ്റ്യനാണ്. ഗീതുവിലൂടെയാണ് മലയാളികൾക്ക് ബിന്നി ഏറെ സുപരിചിതയും പ്രിയങ്കരിയും ആകുന്നത്. ആകെമൊത്തത്തിൽ ഗീതാഗോവിന്ദം സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ബിന്നി സെബാസ്റ്റ്യന് ബിഗ് ബോസിൽ വോട്ടുകൾ കിട്ടാൻ സാധ്യതയേറെയാണ്. ഒപ്പം നൂബിന്റെ ആരാധകരും ബിന്നിയ്ക്ക് അനുകൂലമായി നിൽക്കുമെന്നാണ് കരുതപ്പെടുന്നത്. മികച്ച പ്രകടനവും ടാസ്കിൽ മികവും പുലർത്തുകയാണെങ്കിൽ ഭേദപ്പെട്ട രീതിയിൽ തന്നെ ബിന്നി സെബാസ്റ്റ്യന് ബിഗ് ബോസ് മലയാളം സീസൺ 7ൽ തുടരാനാകും.