Rena Fathima

റെന ഫാത്തിമ

Current Status ELIMINATED
Profession യൂട്യൂബർ
Famous For കണ്ടന്റ് ക്രിയേഷൻ
Birthplace കോഴിക്കോട്

Biography

Rena Fathima Early Life And Education

ഏറ്റവും പ്രായം കുറഞ്ഞ പോരാളി; റെന ഫാത്തിമ ഇനി ബിഗ് ബോസില്‍ബിഗ് ബോസ് സീസൺ 7 ൽ വ്യത്യസ്തതയാർന്ന മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിവിധ ഏജ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന മത്സരാർഥികളാണ് എത്തുന്നത്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കണ്ടസ്റ്റന്റിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. റെന ഫാത്തിമ. 19 വയസ്സ് മാത്രം പ്രായം, വിദ്യാർത്ഥി, പഠനത്തിനൊപ്പം പാർട്ട് ടൈം ജോലിക്ക് പോയി തുടങ്ങി, ഒടുവിൽ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി, തന്റെ ചെറു പ്രായത്തിൽ തന്നെ സ്വന്തമായി സമ്പാദിച്ച് ജീവിക്കുന്ന മിടുമിടുക്കി. അതാണ് റെന ഫാത്തിമ. കോഴിക്കോട് സ്വദേശിയായ റെന എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി ആ വീഡിയോ വൈറലാവുകയായിരുന്നു. പിന്നീടങ്ങോട്ടാണ് എന്തുകൊണ്ട് തനിക്ക് ദിവസവും ഓരോ വീഡിയോ ചെയ്തുകൂടാ എന്ന് റെന ചിന്തിച്ചത്. വീട്ടുകാരിൽ നിന്നും റെനക്ക് സപ്പോർട്ട് തന്നെയാണ് കിട്ടിയത്. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് റെന ആലിബുമായി പ്രണയത്തിലാകുന്നത്‌. പ്രണയം തമാശയായി കൊണ്ടുപോകാൻ റെനക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രണയം വീട്ടിൽ തുറന്ന് പറയുകയും ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അംഗീകരിച്ച് അതുറപ്പിക്കുകയും ചെയ്‍തു. ഏതായാലും വിവാഹം ഉറപ്പിച്ച ശേഷം പിന്നീട് ആലിബും റെനയോടൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇരുവരും കൂടി മണാലി വിസിറ്റ് ചെയ്യാൻ പോയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിലവിൽ റെന ഫാഷൺ വ്‌ളോഗ്ഗുകളും, അതോടൊപ്പം ഡെയിലി വ്‌ളോഗ്ഗുകളും ചെയ്യുന്നുണ്ട്. വളരെ കൂളും എനെർജെറ്റിക്കുമായ റെന ബിഗ്‌ബോസ് ഹൗസിൽ എത്തിയാൽ എന്തെല്ലാമായിരിക്കും സംഭവിക്കുക? കരുത്തരായ സ്ഥാനാർത്ഥികൾക്കൊപ്പം റെനക്ക് പിടിച്ച് നിൽക്കാൻ കഴിയുമോ ? തളർന്ന് പോകുമോ ?പുറത്ത് ഒരുപാട് ആരാധകരും ഹേറ്റേഴ്‌സ് കുറവുമുള്ള റെനക്ക് ഇനി ഹേറ്റേഴ്‌സ് കൂടുമോ ? അതോ കപ്പടിച്ചാവുമോ റെനയുടെ മടക്കം ...കാത്തിരുന്നു കാണാം.

© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited)