Renu Sudhi

രേണു സുധി

Current Status ELIMINATED
Profession സോഷ്യല്‍ മീഡിയ താരം
Famous For യൂട്യൂബര്
Birthplace കോട്ടയം

Biography

Renu Sudhi Early Life And Education

വിവാദങ്ങള്‍ക്ക് തിരികൊളുത്തുമോ രേണു സുധി?ബിഗ് ബോസ് മലയാളം പതിപ്പിന്റെ സീസണ്‍ ഏഴിന്റെ പ്രഡിക്ഷൻ ലിസ്റ്റില്‍ ആദ്യം മുതലേ കേട്ട ഒരു പേരാണ് രേണു സുധിയുടേത്. പ്രവചനങ്ങള്‍ ശരിവയ്‍ക്കും വിധം രേണു സുധി ബിഗ് ബോസ് മത്സരാര്‍ഥിയായി എത്തിയിരിക്കുന്നു. സമീപകാലത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച സോഷ്യല്‍ മീഡിയ താരം രേണു സുധി കൂടി ബിഗ് ബോസില്‍ എത്തിയതോടെ വീട് അക്ഷരാര്‍ഥത്തില്‍ മത്സരക്കളമാകും എന്ന് പ്രതീക്ഷിക്കാം. അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയ്‍ക്കാണ് രേണുവിന്റെ പ്രേക്ഷകര്‍ ആദ്യം പരിചയപ്പെടുന്നത്. എന്നാല്‍ ഇന്ന് സ്വന്തമായ മേല്‍വിലാസത്തോടെയാണ് രേണു സുധി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറെ ശ്രദ്ധനേടിയ ആളാണ് രേണു സുധി. അഭിനയരംഗത്തും വളരെ സജീവമാണ് രേണു സുധി. സുധിയുടെ മരണ ശേഷം അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോകുന്നതിന്റെ പേരില്‍ പലപ്പോഴും രേണുവിന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ബോഡി ഷെയ്‍മിം​ഗ് അടക്കം നേരിടുന്ന രേണു പക്ഷേ ഇവയോടൊന്നും ആദ്യമൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ തക്ക മറുപടി നൽകാറുണ്ട്. ഇതിന്റെ പേരിലും വലിയ രീതിയിൽ ട്രോളുകൾ രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ചാന്തുപൊട്ടിലെ ഒരു ഗാനത്തിന് ദാസേട്ടൻ കോഴിക്കോടിനൊപ്പം റീല്‍ ചെയ്‍തതിനും രേണു സുധി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതെല്ലാം ഒരു വഴിക്ക് നടക്കുമ്പോൾ ​ഗായികയായും അരങ്ങേറാൻ ഒരുങ്ങുകയാണ് രേണു സുധി. ‘അവൻ അഭയകുമാർ’ എന്ന സിനിമയിലാണ് രേണു സുധി പാടുന്നത്. നേരത്തെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച ആദ്യ വീഡിയോയിൽ രേണു ഒരു പാട്ട് പാടിയിരുന്നു. ഇത് വലിയ ശ്രദ്ധ നേടിയിരുന്നു. രേണു സുധി അഭിനയിച്ച് ഒരു സിനിമ അടുത്തിടെ യൂട്യൂബില്‍ റിലീസാകുകയും ചെയ്‍തിരുന്നു. വേര് എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ ജീവിതത്തിലെ ആദ്യ അവാര്‍ഡും രേണു സുധി സ്വന്തമാക്കിയിരുന്നു. ഗുരുപ്രിയ ഷോർട് ഫിലിം ഫെസ്റ്റ് 2025 ന്‍റെ പുരസ്കാരമാണ് രേണുവിന് ലഭിച്ചത്. കരിമിഴി കണ്ണാൽ എന്ന ആല്‍ബത്തിന്‍റെ പ്രകടനത്തിന് രേണുവിനും നടന്‍ പ്രജീഷിനും മികച്ച താര ജോഡികൾക്കുള്ള പുരസ്‍കാരം ആയിരുന്നു കിട്ടിയത്. അടുത്തിടെ റാമ്പിലും ചുവടുവെച്ചിരുന്നു രേണു സുധി.

© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited)