ശാരിക
| Current Status | ELIMINATED |
|---|---|
| Profession | അവതാരക |
| Famous For | യുട്യൂബ് |
| Birthplace | ആലപ്പുഴ |
Biography
Sarika Early Life And Educationമൂർച്ചയേറിയ ചോദ്യങ്ങള്‍, ബുദ്ധികൂർമ്മത, ശക്തമായ നിലപാട്; 'ഹോട് സീറ്റ്' ശാരിക ബിഗ് ബോസിലേക്ക്ഹോട് സീറ്റ്' എന്ന ഷോയിലൂടെ മൂർച്ചയേറിയ ചോദ്യങ്ങളുമായി അതിഥികളെ നേരിടുന്ന ശാരികയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് വ്യക്തതയോടെ അവതരിപ്പിക്കാനും, ആവശ്യാനുസരണം ഇടപെടാനുമൊക്കെയുള്ള ശാരികയുടെ കഴിവിനെ പ്രശംസിക്കുന്നവരും ധാരാളമാണ്. പ്രോഗ്രാമിന്റെ പേര് പോലെ തന്നെ അതിഥികൾക്ക് എപ്പോഴും ശാരികയുടെ അഭിമുഖം 'ഹോട് സീറ്റ്' തന്നെയാണ്. ധീരവും വിമർശനാത്മകവുമായ ചോദ്യങ്ങൾ തന്നെയാണ് അതിന് കാരണവും. അവതാരകയ്ക്ക് പുറമെ വ്ലോഗർ കൂടിയായ ശാരിക, മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടുന്നത് രേണു സുധിയുമായി നടത്തിയ അഭിമുഖമാണ്. രേണുവിനോട് ചോദിച്ച ചോദ്യങ്ങളും പിന്നാലെ ഇരുവർക്കും ഇടയിൽ നടന്ന വൻ തർക്കങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇത്തരത്തിൽ ശക്തമായ നിലപാടുകളും മറയില്ലാത്ത ചോദ്യങ്ങളും ചോദിക്കുന്ന ശാരികയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. പലപ്പോഴും ഫെമിനിസ്റ്റ് എന്ന പട്ടം ചർത്തി കിട്ടാറുള്ള ശാരിക, താൻ കുലീനയായ സ്ത്രീയിൽ നിന്നും ബോൾഡായ പക്വതയുള്ള സ്ത്രീയായി മാറിയത് ജീവിതം പല സാഹചര്യങ്ങളിലൂടെയും തന്നെ കൊണ്ടുപോയപ്പോഴാണെന്ന് അടുത്തിടെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുള്ള ശാരികയ്ക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നിരുന്നത് മോശം അനുഭവങ്ങളായിരുന്നു. 28-ാമത്തെ വയസിലായിരുന്നു ഇവരുടെ വിവാഹം. എംബിഎക്കാരനായ ആലപ്പുഴ സ്വദേശിയായിരുന്നു ഭർത്താവ്. പുതിയ ജീവിതത്തിൽ അതുവരെ കണ്ട് പരിചയിച്ച കാര്യങ്ങളായിരുന്നില്ല ശാരികയ്ക്ക് നേരിടേണ്ടി വന്നത്. ഭക്ഷണത്തിന്റെ പേരിൽ അടക്കം അമ്മായിയമ്മയിൽ നിന്നും അവർക്ക് വേർതിരിവ് നേരിടേണ്ടി വന്നു. സഹിച്ച് സഹിച്ച് ഒടുവിൽ ഭർത്താവിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കേണ്ടിയും വന്നു ശാരികയ്ക്ക്. പത്ത് വർഷത്തോളം നീണ്ടുനിന്ന കൊടിയ വേദനകൾക്ക് ഒടുവിൽ ശാരിക ആ ബന്ധവും വേർപെടുത്തി. എന്തായാലും ജീവിതം നൽകിയ പാഠത്തിലൂടെ ഇതുവരെ എത്തി നിൽക്കുന്ന ശാരിക ബിഗ് ബോസിൽ എന്താകും സമ്മാനിക്കുക എന്നറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുള്ള, ബുദ്ധികൂർമ്മത, വിവേകം, അപഗ്രഥനശേഷിയും കൈമുതലായുള്ള വ്യക്തിയാണ് അവർ. അതുകൊണ്ട് തന്നെ ഒരു ബിഗ് ബോസ് മെറ്റീരിയൽ ആകാൻ സാധ്യതയും ഏറെയാണ്. എന്നാൽ ടാസ്കുകൾ അവർ എങ്ങനെ കൈകാര്യം ചെയ്യും എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ഒപ്പം രേണു സുധിയും ശാരികയും തമ്മിലുള്ള കോമ്പിനേഷനും.