Shaithya Santhosh

ശൈത്യ സന്തോഷ്

Current Status ELIMINATED
Profession നടി
Famous For അഭിഭാഷക, നടി
Birthplace കൊച്ചി

Biography

Shaithya Santhosh Early Life And Education

ബിഗ് ബോസിന്റെ പ്രിയംനേടാൻ നടി ശൈത്യ സന്തോഷ്പ്രെഡിക്ഷൻ ലിസ്റ്റിൽ അധികമൊന്നും കേൾക്കാത്ത, അതേസമയം പ്രേക്ഷകർക്ക് ഏറെക്കുറെ പരിചിതരായ ചിലർ എല്ലാ സീസണിലും ബിഗ് ബോസ് വീട്ടിലേക്കെത്താറുണ്ട്. ഇത്തവണ ആ അൺഎക്സ്പെക്റ്റഡ് കണ്ടൻസ്റ്റന്റ് ശൈത്യ സന്തോഷ് ആണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ശൈത്യയുടേത്. കോമഡി സ്‌റ്റാർസ് എന്ന പരിപാടിയിലെ സ്കിറ്റുകളിലൂടെയാണ് ശൈത്യയെ പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്. വൈകാതെ നിരവധി സീരിയലുകളുടെ ഭാഗമായും ശൈത്യ എത്തി. പക്ഷേ അധികം പേരും ശൈത്യയെ ശ്രദ്ധിക്കുന്നത് ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ്. മികച്ച അമ്മയെയും മകളെയും തെരഞ്ഞെടുക്കാനുള്ള ഈ റിയാലിറ്റി ഷോയിൽ ഫൈനലിൽ എത്തിയ മത്സരാർത്ഥികളായിരുന്നു ശൈത്യയും അമ്മ ഷീനയും. ഫിനാലെയിൽ അഞ്ചാം സ്ഥാനമാണ് ഇവർക്ക് ലഭിച്ചത്. എന്നാൽ ശൈത്യയും അമ്മയും ഇത് നിരസിക്കുകയും മൊമെന്റോ വാങ്ങാതെ വേദി വിടുകയും ചെയ്തു. ഇതിനുപിന്നാലെ സമ്മാനം നൽകിയ ശ്വേതാ മേനോൻ വളരെ വൈകാരികമായി ഈ പ്രവർത്തിയോട് പ്രതികരിക്കുകയും ഒരു വേദിയോട് അനാദരവ് കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ് എന്ന് പറയുകയും ചെയ്‍തു. ഷോയിൽനിന്ന് പുറത്തിറങ്ങിയ ശൈത്യയും അമ്മയും അവകാശപ്പെട്ടത് തങ്ങൾ ഒന്നാം സ്ഥാനം അർഹിച്ചിരുന്നു എന്നും അഞ്ചാം സ്ഥാനമെന്ന് കേട്ടപ്പോൾ അത് വലിയ ഞെട്ടലുണ്ടാക്കി എന്നുമാണ്. പുരസ്‌കാരം സ്വീകരിക്കാൻ മാനസികമായി തങ്ങൾക്ക് കഴിയുമായിരുന്നില്ല എന്നും സാമ്പത്തികമായി വലിയ മെച്ചപ്പെട്ട നിലയിൽ അല്ലാത്ത തങ്ങൾ റിയാലിറ്റി ഷോയ്ക്കുവേണ്ടി ധാരാളം പണം മുടക്കി എന്നും അഭിമുഖങ്ങളിൽ ആവർത്തിച്ച്. വളരെ വൈകാരികമായാണ് ഇരുവരും പലപ്പോഴും ഇതിനോട് പ്രതികരിച്ചത്. ഇതേതുടർന്ന് ശൈത്യയെയും അമ്മയെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഏതായാലും ഈ വിവാദങ്ങൾ ശൈത്യയെയും 'അമ്മ ഷീനയേയും പ്രേക്ഷകർക്ക് കൂടുതൽ പരിചിതരാക്കി എന്ന് പറയാതിരിക്കാനാവില്ല. അഭിനയം മാത്രമല്ല നൃത്തത്തിലും ശൈത്യ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നൃത്തത്തിലൂടെ തന്നെയാണ് അഭിനയരംഗത്തേക്ക് ശൈത്യ എത്തുന്നതും. ഇതിനെല്ലാം പുറമേ അക്കാദമിക് തലത്തിലും മിടുക്കിയായ ശൈത്യ നിലവിൽ അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്യുന്നതിനിടെയാണ് ബിഗ് ബോസ് വീട്ടിലേക്കെത്തുന്നത്. പലതരം തർക്കങ്ങളും പ്രശ്നങ്ങളും എപ്പോൾ വേണമെങ്കിലും ഉണ്ടാകാനിടയുള്ള ബിഗ് ബോസ് വീട്ടിൽ ഒരു അഭിഭാഷക എന്ന നിലയിൽ ശൈത്യ എന്തൊക്കെ ഇടപെടലുകൾ നടത്തുമെന്നത് കൗതുകകരമാണ്. ഇതുവരെ സ്ട്രാറ്റജികളും ഗെയിം പ്ലാനുകളും ഉയർന്നുകേട്ട ബിബി വീട്ടിൽ ശൈത്യയുടെ വരവോടെ ലോ പോയിന്റുകളും നിയമവശങ്ങളുമൊക്കെ കേൾക്കേണ്ടി വരുമോ എന്നതാണ് അറിയാനുള്ളത്. മറ്റൊരു പ്രധാനകാര്യം അമ്മയുമായി ശൈത്യയ്ക്കുള്ള കണക്ഷൻ ആണ്. വളരെ ബോൾഡ് ആയാണ് ശൈത്യയെ ഇതുവരെ കണ്ടിട്ടുള്ളത്. പക്ഷേ വീട്ടുകാരെയും അമ്മയെയുമെല്ലാം വിട്ട് മാറിനിൽക്കുന്നത് ശൈത്യയുടെ ബോൾഡ്നെസിനെ ബാധിക്കുമോ എന്ന് കണ്ടറിയണം. ഇനി അങ്ങനെയല്ല എങ്കിൽ ശൈത്യയുടെ സ്‍മാർട്ട് ആൻഡ് ബോൾഡ് കാരക്ടർ വീട്ടിൽ ആരെയൊക്കെ ചൊടിപ്പിക്കുമെന്നതാണ് അടുത്ത ചോദ്യം. എന്തായാലും ശൈത്യ സന്തോഷിന്റെ ബിഗ് ബോസ് വീട്ടിലേക്കുള്ള വരവ് വെറുതെയാവില്ല എന്നുതന്നെ പ്രതീക്ഷിക്കാം

© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited)