ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്‍സിംഗ് എക്സലൻസ് അവാർഡ് 2019”

"ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വച്ച് ഒക്ടൊബർ ആറാം തിയതി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ മുഖ്യ പ്രഭാഷണം നടത്തും."

ആതുരസേവന രംഗത്ത് മാതൃകയാണ് ഓരോ നഴ്‍സുമാരും, കേവലം ഒരു തൊഴില്‍ എന്നതിനുമപ്പുറം ജീവിതത്തിന്‍റെ കാരുണ്യത്തിലേക്ക് അവര്‍ കൈപിടിച്ച് ഉയര്‍ത്തുന്നത് ഒരുപാട് മനുഷ്യ ജീവനുകളാണ്. തൂവെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ ഈ മാലാഖമാര്‍ ഏത് പ്രതിസദ്ധിഘട്ടത്തിലും പുഞ്ചിരിതൂകി നല്‍കുന്ന ആത്മവിശ്വാസം ഒരോ മനുഷ്യനും പുതുവെളിച്ചമാണ്.

നിപ എന്ന മാരകവൈറസ് മനുഷ്യ ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം ജീവന്‍ കളഞ്ഞ് കര്‍മരംഗത്ത് ദീപമായ കേരളക്കരയുടെ മാലാഖയായ നഴ്‍സ് ലിനി നമുക്ക് കാട്ടിത്തരുന്നത് ആതുരസേവന രംഗത്തെ മാതൃകയായ ജീവിതമാണ്.

ലോകത്തിനു തന്നെ മാതൃകയാവുന്ന നമ്മുടെ നഴ്‍സുമാരുടെ വിജയഗാഥകൾ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ഒരു പുതിയ അവാർഡ് സംരംഭം ആരംഭിക്കുന്നു- 'ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്‍സിംഗ് എക്സലൻസ് അവാർഡ് 2019.

നഴ്‍സിംഗ് എക്സലൻസ് അവാർഡിനെക്കുറിച്ച്

 1. കേരളത്തില്‍ മികച്ച പ്രകടനം കാഴ്‍ചവച്ച നഴ്‍സിംഗ് സമൂഹത്തിന്റെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് നഴ്‍സിംഗ് എക്സലൻസ് അവാർഡ് 2019.
 2. നഴ്‍സിംഗ് സമൂഹത്തിന്റെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളും ലോകത്തെ അറിയിക്കുക
 3. കോർപ്പറേറ്റ് തലത്തിൽ നഴ്‍സ് സമൂഹത്തിനുള്ള ആദ്യ അവാർഡ്

നഴ്‍സുമാരുടെ പരിശ്രമങ്ങളും ത്യാഗങ്ങളും ലോകത്തിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് ഒരുക്കുന്നത്. ഇതിനായി സംസ്ഥാനത്തൊട്ടാകെയുള്ള നഴ്‍സിംഗ് സ്റ്റാഫുകളിൽ നിന്ന് ഞങ്ങൾ സജീവ പങ്കാളിത്തം തേടുന്നു. ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും നഴ്‌സുമാർ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ അവാര്‍ഡ് നഴ്‍സുമാരുടെ വിജയഗാഥ ലോകവുമായി പങ്കിടാൻ സഹായിക്കും.

ആറ് വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്‍സിംഗ് എക്സലൻസ് പുരസ്കാരം നല്‍കുന്നത് . കേരളത്തില്‍ പഠിച്ച്, കേരള നഴ്‍സിംഗ് കൗണ്‍സില്‍ അംഗമായവര്‍ക്കുമാത്രമാണ് പുരസ്‍കാരം. ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനായി മാത്രം സ്വയം നാമനിര്‍ദേശം ചെയ്യാൻ സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് 2019

കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2019

നഴ്സിംഗ് സമൂഹത്തിന്റെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളും ലോകത്തെ അറിയിക്കുക

കോർപ്പറേറ്റ് തലത്തിൽ നഴ്‍സ് സമൂഹത്തിനുള്ള ആദ്യ അവാർഡ്

നാം ജനിക്കുമ്പോൾ ആദ്യം കാണുന്ന മുഖം, നമ്മുടെ വേദന ഒഴിവാക്കുന്ന, നമ്മുടെ ഹൃദയം കേൾക്കുന്ന, പുഞ്ചിരി തൂകുന്ന നഴ്സുമാരുടെ പരിശ്രമങ്ങൾക്കും ത്യാഗങ്ങൾക്കും നമ്മൾ അറിയേണ്ടതുണ്ട് , അവ ലോകത്തിന്‍റെ മുൻപില്‍ അറിയിക്കുക എന്നത് നമ്മുടെ കടമയാണ്. ആയതിനാല്‍ തന്നെ “ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് 2019തിനായി സംസ്ഥാനത്തൊട്ടാകെയുള്ള നഴ്സിംഗ് സ്റ്റാഫുകളിൽ നിന്ന് ഞങ്ങൾ സജീവ പങ്കാളിത്തം തേടുന്നു. ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും നഴ്‌സുമാർ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ അവാര്‍ഡ് നഴ്സുമാരുടെ വിജയഗാഥ ലോകവുമായി പങ്കിടാൻ സഹായിക്കും.

categories

ആറ് വിഭാഗങ്ങളിലായി പുരസ്കാരം നല്‍കുന്നു . കേരളത്തില്‍ പഠിച്ച് കേരള നഴ്സിങ് കൗണ്‍സില്‍ അംഗമായവര്‍ക്കുമാത്രമാണ് പുരസ്കാരം. SELF NOMINATION ONLY FOR LIFE TIME ACHIEVEMENT AWARD

category 1
വിദ്യാര്‍ഥി പുരസ്‍കാരം മാനദണ്ഡം
 1. 2018-19 അക്കാദമിക വര്‍ഷത്തില്‍ ഡിസ്റ്റിംഗ്ഷനോടെ പാസായിരിക്കണം
 2. പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിക്കും
 3. മികച്ച നേതൃപാടവം ഉണ്ടായിരിക്കണം
 4. ഒരു സ്ഥാപനത്തിന് ഒരു കുട്ടിയെ മാത്രം നാമനിര്‍ദ്ദേശം ചെയ്യാം
ഫോം ഫിൽ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക
category 2
മികച്ച നഴ്‍സിംഗ് അധ്യാപക പുരസ്കാരം മാനദണ്ഡം
 1. ദേശിയ അന്തര്‍ദേശിയ സര്‍ട്ടിഫിക്കറ്റ് പോഗ്രാമുകളില്‍ പങ്കെടുത്തിരിക്കണം
 2. കോണ്‍ഫറൻസുകളിലെ പേപ്പര്‍ അവതരിപ്പിച്ചവരെ പരിഗണിക്കും
 3. മറ്റ് സര്‍ട്ടിഫിക്കറ്റുകളും പരിഗണിക്കും
ഫോം ഫിൽ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക
category 3
ക്ലിനിക്കല്‍ എക്സലൻസ് അവാര്‍ഡ് മാനദണ്ഡം
 1. സ്വയം നാമനിര്‍ദ്ദേശം പാടില്ല
 2. അവാര്‍ഡ് സര്‍വീസിലുള്ളവര്‍ക്ക് മാത്രം
 3. പൊതുജനങ്ങൾക്കും സംഘടനകൾക്കും പേര് നാമനിര്‍ദ്ദേശം ചെയ്യാം
ഫോം ഫിൽ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക
category 4
സര്‍വീസ് ടു കമ്മ്യൂണിറ്റി പുരസ്‍കാരം മാനദണ്ഡം
 1. ഇന്ത്യൻ നഴ്‍സിംഗ് കൌണ്‍സില്‍ അംഗീകാരമുള്ളവര്‍ക്ക് അപേക്ഷിക്കാം
 2. പൊതുജനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും പേര് നാമനിര്‍ദ്ദേശം ചെയ്യാം
 3. സ്വകാര്യ പാലിയേറ്റീവ് കെയറില്‍ പ്രവര്‍ത്തിക്കുന്നവരെയും പരിഗണിക്കും
ഫോം ഫിൽ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക
category 5
ആജീവനാനന്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‍കാരം മാനദണ്ഡം
 1. ചുരുങ്ങിയത് 25 വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരിക്കണം
 2. സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം
ഫോം ഫിൽ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക
category 6
നഴ്‍സിംഗ് അഡിമിനിസ്ട്രേറ്റര്‍ പുരസ്‍കാംരം മാനദണ്ഡം
 1. നഴ്‍സിംഗ് സുപ്രണ്ടായോ അതിന് മുകളിലോ പദവി വഹിച്ചവര്‍ക്കോ അപേക്ഷിക്കാം
 2. 10 വര്‍ഷമെങ്കിലും ക്ലിനിക്കല്‍ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം
 3. കുറഞ്ഞത് 100 കിടക്കകളെങ്കിലുമുള്ള ആശുപത്രിയില്‍ ജോലി ചെയ്‍തിരിക്കണം
 4. സ്വയം നാമനിര്‍ദ്ദേശം പാടില്
ഫോം ഫിൽ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക