Malayalam

റംബൂട്ടാൻ തൈകൾ

വിത്തുപയോഗിച്ചും ബഡ്ഡിങ്, ഗ്രാഫ്റ്റിങ് രീതികളിലും റംബൂട്ടാൻ തൈകൾ തയാറാക്കാം.

Malayalam

വിത്തുകൾ നടുമ്പോൾ

വാണിജ്യകൃഷിയ്ക്ക് വിത്തുകൾ അനുയോജ്യമല്ല. വിത്തുകൾ നടുമ്പോൾ ആൺചെടികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിളവിലെത്താൻ 8-10 വർഷം എടുക്കുകയും ചെയ്യും.

Image credits: Getty
Malayalam

അനുകൂല ഘടകങ്ങള്‍

22 മുതൽ 35 വരെ ഡിഗ്രി സെൽഷ്യസ് താപനിലയും 60 മുതൽ 90 വരെ ശതമാനം അന്തരീക്ഷ ഈർപ്പവും കൃഷിക്ക് അനുകൂല ഘടകങ്ങളാണ്.

Image credits: Getty
Malayalam

മണ്ണ്

വർഷത്തിൽ 200 സെ.മീ. വരെ മഴ ലഭിക്കുന്ന ഇടങ്ങൾ ആണെങ്കിൽ കൃഷിക്ക് ഏറെ അനുയോജ്യം ആയിരിക്കും. നീർവാർച്ചയും ധാരാളം ജൈവാംശവുമുള്ള ഏതുതരം മണ്ണിലും റംബുട്ടാൻ നന്നായി വളരും.

Image credits: Getty
Malayalam

സൂര്യപ്രകാശം

തണൽ ഒട്ടും ആവശ്യമില്ലാത്ത റംബുട്ടാൻ നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ മികച്ച വിളവു നൽകും.

Image credits: Getty
Malayalam

N18

ഉയർന്ന വിളവും സൂക്ഷിപ്പുകാലാവധിയുമുള്ള N18 ആണ് വാണിജ്യക്കൃഷിക്കു കൂടുതൽ യോജ്യം.

Image credits: Getty
Malayalam

അകലം

2 തൈകൾ തമ്മിൽ 8 മുതൽ 12 മീറ്റർ വരെ അകലം നൽകി നടണം. ഏക്കറിൽ 35 – 40 തൈ നടാം. തൈ നടാൻ രണ്ടര മുതൽ 3 അടി വരെ വീതിയും ആഴവുമുള്ള കുഴികൾ എടുക്കണം.

Image credits: Getty
Malayalam

വളം

10 കിലോ ജൈവവളവും 250 ഗ്രാം റോക്ക് ഫോസ്ഫേറ്റും മേൽമണ്ണുമായി ചേർത്ത് ഇളക്കി കുഴിയിൽ നിറച്ചശേഷം തൈകൾ നടാം.

Image credits: Getty

പൈനാപ്പിൾ കൃഷി; മികച്ച വിളവ് ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തുമ്പയിലെ സൂര്യകാന്തിപ്പാടം

വെണ്ട കൃഷി ലാഭകരമാണ്, എന്തൊക്കെ ശ്രദ്ധിക്കാം

ഉള്ളി കൃഷി വീട്ടിലും