Agriculture

കുള്ളൻ ചെടികള്‍

വീടിനകത്ത് പഴങ്ങൾ വളർത്താൻ സാധിക്കുമോ? എല്ലാ പഴച്ചെടികളും പറ്റില്ലെങ്കിലും ചിലത് പറ്റും. കുള്ളൻ ചെടികളാണ് ഏറെ അനുയോജ്യം. 

Image credits: Getty

സൂര്യപ്രകാശം

പഴച്ചെടികൾ വളർത്തുമ്പോൾ നല്ല സൂര്യപ്രകാശവും യോജിച്ച മണ്ണും ആവശ്യമാണ്. അതുപോലെ, വളപ്രയോഗം നടത്താനും മറക്കരുത്.

Image credits: Getty

നാരങ്ങ

നാരങ്ങയുടെ വര്‍ഗത്തില്‍പ്പെട്ട പഴച്ചെടികളെല്ലാം വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. കുള്ളന്‍ ഇനങ്ങള്‍ പാത്രങ്ങളില്‍ വളര്‍ത്താം.  നേരിട്ടുള്ള സൂര്യപ്രകാശം കിട്ടണം.

Image credits: Getty

മാക്രട്ട് ലൈം

ഏകദേശം 1.5 മീറ്റര്‍ ഉയരത്തില്‍ വളരുന്ന മാക്രട്ട് ലൈം എന്നയിനം വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. സൂര്യപ്രകാശം ലഭിക്കുന്ന ജനലിനരികില്‍ ചെടിച്ചട്ടി വയ്ക്കാം. 

Image credits: Getty

മന്ദാരിന്‍ ഓറഞ്ച്

സിട്രസ് റെറ്റിക്കുലേറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മന്ദാരിന്‍ ഓറഞ്ചും വീട്ടിനുള്ളില്‍ വളര്‍ത്താം.

Image credits: Getty

കലമോന്‍ഡിന്‍

സിട്രസ് വര്‍ഗത്തില്‍പ്പെട്ട മറ്റൊരിനമാണ് കലമോന്‍ഡിന്‍. ക്രോസ് പോളിനേഷന്‍ നടത്താതെ തന്നെ രണ്ടുവര്‍ഷം പ്രായമുള്ള ചെടിയില്‍ പഴങ്ങളുണ്ടാകാന്‍ തുടങ്ങും.

Image credits: Getty

ഈ ഇനങ്ങള്‍

അത്തിപ്പഴം, പീച്ച്, ആപ്രിക്കോട്ട് എന്നിവയുടെയെല്ലാം കുള്ളന്‍ ഇനങ്ങള്‍ വീട്ടിനകത്ത് വളര്‍ത്താവുന്നതാണ്. പക്ഷേ, ആവശ്യത്തിന് സൂര്യപ്രകാശം നൽകണം. 

Image credits: Getty
Find Next One